മെൽബൺ സീറോ മലബാർ രൂപത വിശുദ്ധവാര തിരുക്കർമ്മങ്ങൾ ശാലോം ടിവിയിലും ഓൺലൈനിലും::Syro Malabar News Updates മെൽബൺ സീറോ മലബാർ രൂപത വിശുദ്ധവാര തിരുക്കർമ്മങ്ങൾ ശാലോം ടിവിയിലും ഓൺലൈനിലും
04-April,2020

മെൽബൺ: വിശുദ്ധവാര തിരുക്കർമ്മങ്ങൾ മെൽബണിലെ രൂപത ആസ്ഥാനത്തെ ചാപ്പലിൽ നിന്നും തത്സമയം പ്രക്ഷേപണം ചെയ്യുന്നു. മെൽബൺ രൂപതാധ്യക്ഷൻ ബിഷപ്പ് ബോസ്‌കോ പുത്തൂർമുഖ്യ കാർമ്മികത്വം വഹിക്കുന്ന ഓശാന ഞായറാഴ്ചയിലെ തിരുക്കർമ്മങ്ങൾ രാവിലെ 10 മണിക്ക് കുരുത്തോല വെഞ്ചിരിപ്പു കർമ്മത്തോടെ ആരംഭിക്കുന്നു. വൈകീട്ട് 5 മണിക്കും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
              ശാലോം ടിവി ചാനലിലും മെൽബൺ രൂപത വെബ്‌സൈറ്റിലും ശാലോം മീഡിയാ വെബ്‌സൈറ്റിലും രൂപതയുടെയും ശാലോമിന്റെയും ഫേസ്ബുക്ക് പേജിലൂടെയും തിരുക്കർമ്മങ്ങൾ തത്സമയം കാണാൻ സാധിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ആപ്പിൾ ടി.വി.,റോക്കു, ആമസോൺ ഫയർ തുടങ്ങിയ ഐ.പി ബോക്‌സിലൂടെയും ഇതര സ്മാർട്ട് ടി.വി ആപ്പുകളിലൂടെയും തിരുക്കർമ്മങ്ങൾ കാണാൻ കഴിയും. ഇൻഡ്യയിൽ കേബിലൂടെ ലഭിക്കുന്ന ശാലോം ചാനലിൽ കാണാൻ കഴിയില്ലെങ്കിലും ഓൺലൈനിലൂടെ - രൂപതയുടെയും ശാലോമിന്റെയും വെബ്‌സൈറ്റിലൂടെയും ഫേസ്ബുക്കിലൂടെയും - രാവിലെ 5.30 നും ഉച്ചക്ക് 12.30നും തത്സമയംകാണാവുന്നതാണ്.
          ഓശാന ഞായറാഴ്ചയെ തുടർന്ന് വരുന്ന തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലും രാവിലെ 10 മണിക്കും വൈകീട്ട് 5 മണിക്കും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. പെസഹാ വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് തിരുക്കർമങ്ങൾ ആരംഭിക്കുന്നത്. വൈകീട്ട് 5 മണിക്ക് ''തിരുമണിക്കൂർ''. ദുഃഖ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പീഡാനുഭവ ശുശ്രൂഷയും വൈകീട്ട് 5 മണിക്ക് കുരിശിന്റെ വഴിയും ഉണ്ടായിരിക്കും. ദുഃഖ ശനിയാഴ്ച രാവിലെ 10 മണിക്കാണ് വിശുദ്ധ കുർബാനയും പീഡാനുഭവ ശനിയാഴ്ചയിലെ തിരുക്കർമ്മങ്ങളും. വൈകീട്ട് 5 മണിക്ക് വിശുദ്ധ കുർബാന. ഈസ്റ്റർ ദിനം രാവിലെ ഉയിർപ്പ് തിരുന്നാളിന്റെ തിരുക്കർമ്മങ്ങൾ 10 മണിക്ക് ആരംഭിക്കും. വൈകീട്ട് 5 മണിക്കും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
          പള്ളികൾ തുറന്നു കുർബാനയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കുന്നതു വരെ രൂപത ആസ്ഥാനത്ത് നിന്ന് മെൽബൺ സമയം കാലത്ത് 10 മണിക്കും വൈകീട്ട് 5 മണിക്കും ഓൺലൈനായി വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church