ഇടുക്കി രൂപത ക​രു​ണ ആ​ശു​പ​ത്രി മ​ന്ദി​രം കോവിഡ് ചികിത്സയ്ക്കായി കൈ​മാ​റി::Syro Malabar News Updates ഇടുക്കി രൂപത ക​രു​ണ ആ​ശു​പ​ത്രി മ​ന്ദി​രം കോവിഡ് ചികിത്സയ്ക്കായി കൈ​മാ​റി
26-March,2020

നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി നെ​ടു​ങ്ക​ണ്ടം ക​രു​ണ ആ​ശു​പ​ത്രി​യു​ടെ കെ​ട്ടി​ടം ഇ​ടു​ക്കി രൂ​പ​ത അ​ധി​കൃ​ത​ർ സ​ർ​ക്കാ​രി​ന് താ​ത്കാ​ലി​ക​മാ​യി കൈ​മാ​റി.
 
സ്ഥാ​പ​ന​ത്തി​ന്‍റെ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​റും രൂ​പ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ എ​ത്തി​യാ​ണ് കെ​ട്ടി​ടം ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ നി​ജു പി. ​കു​ര്യ​ന് കൈ​മാ​റി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ, ഫാ. ​ജോ​ണ്‍ ചേ​നം​ചി​റ​യി​ൽ തു​ട​ങ്ങി​യ​വ​രും റ​വ​ന്യു, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി​യി​രു​ന്നു.
 
ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കെ​ട്ടി​ട​വും ഫ​ർ​ണി​ച്ച​റും ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ സൗ​ക​ര്യ​ങ്ങ​ളും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​ട്ടു​ന​ൽ​കി​യ​ത്. ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​നൊ​പ്പം ഐ​സി​യു​ക​ളും ഇ​വി​ടെ ഒ​രു​ക്കും.
 
ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​രു​ടെ​യും നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെയും നി​ർ​ദേ​ശാ​നു​സ​ര​ണം യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കെ​ട്ടി​ടം ശു​ചീ​ക​രി​ച്ചു. ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വ​രാ​ന്ത, അ​ൽ​ഫോ​ൻ​സ ബ്ലോ​ക്ക്, ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​ർ, സ​മീ​പ​ത്തെ വാ​ർ​ഡു​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ വൃ​ത്തി​യാ​ക്കി​യ​ത്.
 
 
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലെ പ്ര​വ​ർ​ത്ത​ക​രു​ം, ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ര​മേ​ഷ് കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് ക​മ്മ​ിറ്റി​​യി​ലെ പ്ര​വ​ർ​ത്ത​ക​രു​മാണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. 11 സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് കൂ​ട്ടം​കൂ​ടാ​തെ ഒ​രു​മീ​റ്റ​ർ അ​ക​ലം പാ​ലി​ച്ചും മു​ഖാ​വ​ര​ണ​വും കൈ​യു​റ​ക​ളും ധ​രി​ച്ചു​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ മാ​സ്കു​ക​ളും കൈ​യു​റ​ക​ളും ആ​രോ​ഗ്യ​വ​കു​പ്പ് വി​ത​ര​ണം ചെ​യ്തു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church