കുട്ടനാടിന്‍റെ ആശങ്ക ആ​​ർ​​ച്ച്ബി​​ഷ​​പ് മാർ പെരുന്തോട്ടം മുഖ്യമന്ത്രിയെ അറിയിച്ചു::Syro Malabar News Updates കുട്ടനാടിന്‍റെ ആശങ്ക ആ​​ർ​​ച്ച്ബി​​ഷ​​പ് മാർ പെരുന്തോട്ടം മുഖ്യമന്ത്രിയെ അറിയിച്ചു
26-March,2020

ച​​ങ്ങ​​നാ​​ശേ​​രി: കു​​ട്ട​​നാ​​ട്ടി​​ൽ വി​​ള​​വ് പാ​​ക​​മാ​​യ നെ​​ല്ല് കൊ​​യ്തെ​​ടു​​ക്കാ​​നും സം​​ഭ​​രി​​ക്കാ​​നും അ​​ടി​​യ​​ന്ത​ര സൗ​​ക​​ര്യം ഒ​​രു​​ക്കി ക​​ർ​​ഷ​​ക​​രെ സ​​ഹാ​​യി​​ക്ക​​ണ​​മെ​ന്നു ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നെ​​യും കൃ​​ഷി​മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ൽ​​കു​​മാ​​റി​​നെ​​യും ഫോ​​ണി​​ൽ വി​​ളി​​ച്ച് അ​​ഭ്യ​​ർ​​ഥി​​ച്ചു.
 
കോ​​വി​​ഡ്-19 വൈ​​റ​​സ്പ്ര​​തി​​രോ​​ധി​​ക്കാ​ൻ എ​​ടു​​ത്തി​​ട്ടു​​ള്ള മു​​ൻ​​ക​​രു​​ത​​ലു​​ക​​ൾ​​ക്കൊ​​പ്പം വേ​​ന​​ൽമ​​ഴ പെ​​യ്യു​​ന്ന​​തും മൂലം കൊ​​യ്ത്തും നെ​​ല്ലു സം​​ഭ​​ര​​ണ​​വും ത​​ട​​സ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്തി.
 
സം​​ഭ​​ര​​ണം ന​​ട​​ക്കാ​​തെ മി​​ക്ക പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലും ലോ​​ഡു​​ക​​ണ​​ക്കി​​നു നെ​​ല്ല് കൂ​​ട്ടി​​യി​​ട്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും നെ​​ല്ലിന്‍റെ സം​​ഭ​​ര​​ണം ന​​ട​​ക്കാ​​ത്ത​​തു​ മൂ​​ലം കെ​​യ്ത്തു യ​​ന്ത്ര​​ങ്ങ​​ൾ ത​​മി​​ഴ്നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങി​​പ്പോ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​മാ​​ണു​​ള്ള​​തെ​​ന്നും ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ കു​​ട്ട​​നാ​​ട്ടി​​ലെ ക​​ർ​​ഷ​​ക​​രെ ഏ​​റെ ആ​​ശ​​ങ്ക​​യാ​​ഴ്ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും മാ​​ർ പെ​​രു​​ന്തോ​​ട്ടം മു​​ഖ്യ​​മ​​ന്ത്രി​യെ​​യും കൃ​​ഷി​​മ​​ന്ത്രി​യെ​​യും അ​​റി​​യി​​ച്ചു.
 
വി​​ഷ​​യം ഗൗ​​ര​​വ​​മാ​​യി പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്നും കൃ​​ഷി​​മ​​ന്ത്രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഉ​​ന്ന​​ത​​ത​​ല​​സം​​ഘം അ​​ടു​​ത്ത​ ദി​​വ​​സം കു​​ട്ട​​നാ​​ട് സ​​ന്ദ​​ർ​​ശി​​ക്കു​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി ഉ​​റ​​പ്പു​​ന​​ൽ​​കി​​യ​​താ​​യി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ദീ​​പി​​ക​​യോ​​ടു പ​​റ​​ഞ്ഞു.
 
ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​ൽ ഈ ​​വി​​ഷ​​യം പ്രാ​​ധാ​​ന്യ​​ത്തോ​​ടെ ച​​ർ​​ച്ച ചെ​​യ്ത​​താ​​യും ഉ​​ട​​ൻ​​ത​​ന്നെ ശാ​​ശ്വ​​ത​​മാ​​യ പ​​രി​​ഹാ​​ര​​ത്തി​​നു​​ള്ള തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ ഉ​​ണ്ടാ​​കു​​മെ​​ന്നും കൊ​​യ്ത്തു യ​​ന്ത്ര​​ങ്ങ​​ൾ ത​​മി​​ഴ്നാ​​ട്ടി​​ലേ​​ക്കു തി​​രി​​കെ പോ​​കാ​​തി​​രി​​ക്കാ​​ൻ ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ​​ക്കു ക​​ർ​​ശ​​ന ​നി​​ർ​​ദേ​​ശം ന​​ൽ​​കു​​മെ​​ന്നും കൃ​​ഷി​​മ​​ന്ത്രി​​യും മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. സ​​ർ​​ക്കാ​​ർ ന​​ൽ​​കി​​യ ഉ​​റ​​പ്പ് ക​​ർ​​ഷ​​ക​​രി​​ൽ എ​​ത്തി​​ച്ച് അ​​വ​​ർ​​ക്ക് ആ​​ശ്വാ​​സം പ​​ക​​ര​​ണ​​മെ​​ന്നു വീ​​ഡി​​യോ സ​​ന്ദേ​​ശ​​ത്തി​​ൽ മാ​​ർ പെ​​രു​​ന്തോ​​ട്ടം നി​ർ​ദേ​ശി​ച്ചു.

Source: deepka.com

Attachments




Back to Top

Never miss an update from Syro-Malabar Church