കോ​വി​ഡ് അ​തി​ജീ​വ​ന​ത്തി​നു വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ടു കേ​ര​ള ക​ത്തോ​ലി​ക്കാ സ​ഭ::Syro Malabar News Updates കോ​വി​ഡ് അ​തി​ജീ​വ​ന​ത്തി​നു വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ടു കേ​ര​ള ക​ത്തോ​ലി​ക്കാ സ​ഭ
24-March,2020

കൊ​​​​ച്ചി: കോ​​​​വി​​​​ഡ് 19നെ ​​​​അ​​​​തി​​​​ജീ​​​​വി​​​​ക്കാ​​​​ൻ ആ​​​​ദ്യ​​​​ഘ​​​​ട്ടം മു​​​​ത​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളോ​​​​ടു പൂ​​​​ർ​​​​ണ​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചു നീ​​​​ങ്ങു​​​​ന്ന കേ​​​​ര​​​​ള​​​​ കത്തോലിക്കാസ​​​​ഭ, പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​നു കൂ​​​​ടു​​​​ത​​​​ൽ വാ​​​​തി​​​​ലു​​​​ക​​​​ൾ തു​​​​റ​​​​ന്നി​​​​ടു​​​​ന്നു. സ​​​​ഭ​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളു​​​​ടെ സേ​​​​വ​​​​നം കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​നാ​​​​യി വി​​​​ട്ടു​​​ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം, ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​പ്പോ​​​​ഴ​​​​ത്തെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​വി​​​​ധ രീ​​​​തി​​​​യി​​​​ൽ സ​​​​ഹാ​​​​യ​​​​മൊ​​​​രു​​​​ക്കി ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ളും അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തി​​​​ൽ കൈ​​​​കോ​​​​ർ​​​​ക്കു​​​​ക​​​​യാ​​​​ണ്.
 
ഓ​​​​രോ ജി​​​​ല്ല​​​​യി​​​​ലും ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ സ​​​​ഭ​​​​യു​​​​ടെ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ കോ​​​​വി​​​​ഡ് ചി​​​​കി​​​​ത്സ​​​​യ്ക്കും പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും വി​​​​ട്ടു​​​ന​​​​ൽ​​​​കും.
 
കെ​​​​സി​​​​ബി​​​​സി ഹെ​​​​ൽ​​​​ത്ത് ക​​​​മ്മീ​​​​ഷ​​​​നി​​​​ലും കാ​​​​ത്ത​​​​ലി​​​​ക് ഹെ​​​​ൽ​​​​ത്ത് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ (ചാ​​​​യ്) കേ​​​​ര​​​​ള ഘ​​​​ട​​​​ക​​​​ത്തി​​​​ലും അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ചെ​​​​റു​​​​തും വ​​​​ലു​​​​തു​​​​മാ​​​​യ 370 സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്. മൂ​​​​ന്നു മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളും, 400 കി​​​​ട​​​​ക്ക​​​​ക​​​​ളി​​​​ല​​​​ധി​​​​ക​​​​മു​​​​ള്ള 12ഉം 100-400 ​​​​കി​​​​ട​​​​ക്ക​​​​ക​​​​ളു​​​​ള്ള 52ഉം ​​​​നൂ​​​​റു വ​​​​രെ കി​​​​ട​​​​ക്ക​​​​ക​​​​ളു​​​​ള്ള 93ഉം ​​​​ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളും ഇ​​​​തി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്. കൂ​​​​ടാ​​​​തെ ഡി​​​​സ്പെ​​​​ൻ​​​​സ​​​​റി​​​​ക​​​​ളും സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് സൊ​​​​സൈ​​​​റ്റി​​​​ക​​​​ളും ന​​​​ഴ്സിം​​​​ഗ് വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ചാ​​​​യ് കേ​​​​ര​​​​ള​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണ്.
 
കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ സാ​​​​മൂ​​​​ഹ്യ​​​​സേ​​​​വ​​​​ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ദു​​​​ര​​​​ന്തനി​​​​വാ​​​​ര​​​​ണ സം​​​​വി​​​​ധാ​​​​നം കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​കും. ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തോ​​​​ളം പേ​​​​ര​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണു വി​​​​വി​​​​ധ രൂ​​​​പ​​​​ത​​​​ക​​​​ളു​​​​ടെ​​​​യും സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ രൂ​​​​പീ​​​​ക​​​​രി​​​​ച്ച ഈ ​​​​സം​​​​വി​​​​ധാ​​​​നം. പ്ര​​​​ള​​​​യാ​​​​ന​​​​ന്ത​​​​ര പു​​​​ന​​​​ർനി​​​​ർ​​​​നി​​​​ർ​​​​മാ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു രൂ​​​​പീ​​​​ക​​​​രി​​​​ച്ച ഇ​​​​തി​​​​ന്‍റെ സേ​​​​വ​​​​നം കോ​​​​വി​​​​ഡ് പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന​​​​ക​​​​ൾ ഈ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​മെ​​​​ന്നു കെ​​​​സി​​​​ബി​​​​സി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി റ​​​​വ.​ ഡോ. ​​​വ​​​​ർ​​​​ഗീ​​​​സ് വ​​​​ള്ളി​​​​ക്കാ​​​​ട്ട് പ​​​​റ​​​​ഞ്ഞു.
 
 
കോ​​​​വി​​​​ഡി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ തൊ​​​​ഴി​​​​ലി​​​​നു പോ​​​​കാ​​​​നാ​​​​വാ​​​​ത്ത പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കാ​​​​യി അ​​​​രി ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള നി​​​​ത്യോ​​​​പ​​​​യോ​​​​ഗ സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ശേ​​​​ഖ​​​​രി​​​​ക്കാ​​​​വു​​​​ന്ന ക്ര​​​​മീ​​​​ക​​​​ര​​​​ണം വി​​​​വി​​​​ധ ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.
 
കത്തോലിക്കാ സ​ഭ​യു​ടെ ആ​ശു​പ​ത്രി​ക​ൾ വി​ട്ടുതരാം: മാ​ർ ആ​ല​ഞ്ചേ​രി
 
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​വി​​​​ഡ്- 19 പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് വേ​​​​ണ്ടി ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സ​​​​ഭ​​​​യു​​​​ടെ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ വി​​​​ട്ടു​​​കൊ​​​​ടു​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​ണെ​​​​ന്ന് കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് ബി​​​​ഷ​​​​പ്സ് കോ​​​​ണ്‍​ഫ​​​​റ​​​​ൻ​​​​സ് (കെ​​​​സി​​​​ബി​​​​സി) അ​​​​റി​​​​യി​​​​ച്ചു. കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ച്ചാ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്.
 
അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു വ​​​​ന്ന സ​​​​ഭ​​​​യോ​​​​ട് ന​​​​ന്ദി പ​​​​റ​​​​യു​​​​ന്ന​​​താ​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി ഫേ​​​​സ്ബു​​​​ക്ക് പോ​​​​സ്റ്റി​​​​ൽ കു​​​​റി​​​​ച്ചു. ന​​​​മ്മു​​​​ടെ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നും സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നും സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന ഈ ​​​​ന​​​​ട​​​​പ​​​​ടി​​​​യെ അ​​​​ഭി​​​​ന​​​​ന്ദി​​​​ക്കു​​​​ന്നു: മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​റി​യി​​​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church