കോവിഡ്: കത്തോലിക്ക സഭയുടെ ആശുപത്രികള്‍ വിട്ടു നല്‍കാമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി::Syro Malabar News Updates കോവിഡ്: കത്തോലിക്ക സഭയുടെ ആശുപത്രികള്‍ വിട്ടു നല്‍കാമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
24-March,2020

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികള്‍ ആവശ്യം വന്നാല്‍ വിട്ടുനല്‍കാമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചാണ് അദ്ദേഹം സഭയുടെ സന്നദ്ധത അറിയിച്ചത്.
 
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രിയെ അറിയിച്ചു. ആശുപത്രികളിലെ ഡോക്ടര്‍മാര്‍, നഴ്സ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനം വിട്ടുനല്‍കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. 
 
അടിയന്തരഘട്ടത്തില്‍ സര്‍ക്കാരിനാവശ്യമായ പിന്തുണയുമായി മുന്നോട്ടു വന്ന സഭയോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും സര്‍ക്കാരിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന ഈ നടപടിയെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

Source: SM Media Commission

Attachments
Back to Top

Never miss an update from Syro-Malabar Church