പാപ്പായോടു ചേര്‍ന്ന് പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം::Syro Malabar News Updates പാപ്പായോടു ചേര്‍ന്ന് പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം
23-March,2020

മാര്‍ച്ച് 25 ബുധനാഴ്ച ഇന്ത്യന്‍ സമയം 4.30 ന് (റോമിലെ സമയം 12 മണിക്ക്) ലോകം മുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികള്‍ മാര്‍പ്പാപ്പയോടു ചേര്‍ന്ന് 'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ത്ഥന ചൊല്ലാനും മാര്‍ച്ച് 27ാം തീതി വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം രാത്രി 10.30 ന് (റോമിലെ സമയം 06.00 pm) റോമന്‍ ചത്വരത്തില്‍ വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചുവച്ചുള്ള ആരാധനയില്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പം പങ്കുചേരാനും ക.സി.ബി.സി. എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്തു. മാര്‍ച്ച് 27 കെ.സി.ബി.സി. പ്രാര്‍ത്ഥനാദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം സാധിക്കുന്ന എല്ലാവരും ഉപവാസത്തോടുകൂടി കൊറോണ വൈറസ് മൂലമുള്ള പകര്‍ച്ചവ്യാധിയില്‍ നിന്ന് ലോകത്തെ മുഴുവനും കാത്തുരക്ഷിക്കുന്നതിനായി പ്രാര്‍ത്ഥിക്കണമെന്നും, പൊതുരംഗത്തും ആരോഗ്യരംഗത്തും പ്രവര്‍ത്തിക്കുന്ന എല്ലാവരെയും പ്രാര്‍ത്ഥനയില്‍ പ്രത്യേകം ഓര്‍ക്കണമെന്നും കെ.സി.ബി.സി. അഭ്യര്‍ത്ഥിച്ചു.


Source: SM Media Commission

Attachments




Back to Top

Never miss an update from Syro-Malabar Church