മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ മാര്‍ച്ച് 20 ന് ഉപവാസപ്രാര്‍ത്ഥനാദിനം::Syro Malabar News Updates മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ മാര്‍ച്ച് 20 ന് ഉപവാസപ്രാര്‍ത്ഥനാദിനം
19-March,2020

കൊറോണ വൈറസ് ബാധിച്ച് ഓസ്‌ട്രേലിയായിലും ഇന്‍ഡ്യയുള്‍പ്പെടെ മറ്റ് രാജ്യങ്ങളിലും രോഗികളായി കഴിയുന്നവര്‍ക്കുവേണ്ടിയും രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയും പ്രാര്‍ത്ഥനയാല്‍ ശക്തിപ്പെടുത്തുന്നതിനും മാര്‍ച്ച് 20 (വെള്ളിയാഴ്ച) മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയില്‍ ഉപവാസപ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ രൂപാതാധ്യക്ഷന്‍ ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ ആഹ്വാനം ചെയ്തു. രോഗം ബാധിച്ചവരെയും രോഗത്തിന്റെ ആശങ്കയില്‍ കഴിയുന്നവരെയും ആരോഗ്യപ്രവര്‍ത്തകരെയും അധികാരികളെയും ദൈവത്തിന്റെ കരുണക്ക് സമര്‍പ്പിച്ചുകൊണ്ട് വ്യക്തിപരമായും കുടുംബാഗങ്ങളോടൊപ്പവും ഈ ദിവസം പ്രാര്‍ത്ഥനയിലായിരിക്കാന്‍ കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തില്‍ പിതാവ് പ്രത്യേകം പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടു.

Source: Media Commission

Attachments
Back to Top

Never miss an update from Syro-Malabar Church