ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ സെമിനാര്‍ നടന്നു.::Syro Malabar News Updates ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ സെമിനാര്‍ നടന്നു.
12-March,2020

കാക്കനാട്: സീറോമലബാര്‍ സഭയുടെ ഗവേഷണ പഠനക്രേന്ദമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ 58-ാമത് സെമിനാര്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു.  മാര്‍ച്ച് 9,10 തീയതികളില്‍ നടന്ന ദ്വിദിന സെമിനാര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സീറോ മലബാര്‍ സഭയുടെ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആമുഖപ്രഭാഷണവും എല്‍.ആര്‍.സി. കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യപ്രഭാഷണവും നടത്തി. വിവിധ ദൈവശാസ്ത്ര മേഖലകളിലെ സാസ്‌കാരികാനുരൂപണം സംബന്ധിച്ച വിഷയങ്ങള്‍ സെമിനാറില്‍  പഠനവിധേയമാക്കി. ബിഷപ്പ് ടോണി നീലങ്കാവില്‍, ബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് ജയിംസ് ആനാപറമ്പില്‍, ഡോ. ജോര്‍ജ് കാരക്കുന്നേല്‍, ഡോ. പോളി മണിയാട്ട്, ഡോ. പീറ്റര്‍ കണ്ണമ്പുഴ, ഡോ. ഫ്രാന്‍സിസ് ഇലവത്തിങ്കല്‍, ഡോ. ജസ്റ്റിന്‍ വെട്ടുകല്ലേല്‍ എം.എസ്.റ്റി. ഡോ. പോള്‍ കട്ടൂക്കാരന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സീറോ മലബാര്‍ സഭയുടെ വിവിധ രൂപതകളില്‍ നിന്നും ദൈവശാസ്ത്ര വിഷയങ്ങളില്‍ വിദ്ഗധരായ പ്രതിനിധികള്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സെമിനാറിന് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയാ ചാന്‍സലര്‍ ഡോ. വിന്‍സെന്റ് ചെറുവത്തൂര്‍, എല്‍.ആര്‍.സി. ഡയറക്ടര്‍ ഡോ. ജോജി കല്ലിങ്കല്‍, സി. ജോയിന എം.എസ്.ജെ. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
 
ഫാ. ആന്റണി തലച്ചെല്ലൂര്‍
സെക്രട്ടറി, സീറോ മലബാര്‍ മീഡിയാ കമ്മീഷന്‍

Source: Media Commission

Attachments
Back to Top

Never miss an update from Syro-Malabar Church