കൊറോണ ; ജനങ്ങൾ ജാഗ്രത പുലർത്തണം: മാർ കുര്യാക്കോസ് ഭരണികുളങ്ങര::Syro Malabar News Updates കൊറോണ ; ജനങ്ങൾ ജാഗ്രത പുലർത്തണം: മാർ കുര്യാക്കോസ് ഭരണികുളങ്ങര
07-March,2020

ന്യൂഡൽഹി: ഇന്ത്യയിൽ പ്രത്യേകിച്ച് ഡൽഹി എൻ സിആറിൽ കൊറോണ ബാധ വർധിക്കുന്ന സാഹചര്യത്തിൽ വിശ്വാസികളോട് ജാഗ്രത പുലർത്താൻ ആഹ്വാനം ചെയ്തുകൊണ്ട് ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര സർക്കുലർ പുറത്തിറക്കി.
 
വിശ്വാസികൾ വിശുദ്ധ കുർബാന കൈയിൽ സ്വീകരിക്കുക, വിശുദ്ധ കുർബാന മധ്യേ സമാധാനാശംസ കൈകൊടുത്തു നൽകുന്നതിന് പകരം കൈകൂപ്പി പരസ്പരം ശിരസ് നമിച്ചു നൽകുക, ശുചിത്വം പാലിക്കുക, ആൾക്കൂട്ടം വരുന്ന പൊതുപരിപാടികൾ കുറയ്ക്കുക കാറ്റിക്കിസം ക്ലാസുകളിലും ഭക്തസംഘടനകളിലും കുട്ടികളെയും മറ്റുള്ളവരെയും ഇതേപ്പറ്റി ബോധവൽക്കരിക്കുക എന്നിങ്ങനെ ഇതിനെ അതിജീവിക്കാൻ സഹായകരമായ നിരവധി നിർദ്ദേശങ്ങൾ ആർച്ച്ബിഷപ് സർക്കുലറിൽ വ്യക്തമാക്കി.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church