യു​വ​ജ​ന​ങ്ങ​ൾ വെ​ല്ലു​വി​ളി​ക​ൾനേ​രി​ട്ട് മു​ന്നേറാ​ൻ സ​ന്ന​ദ്ധ​രാ​വ​ണം: ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി::Syro Malabar News Updates യു​വ​ജ​ന​ങ്ങ​ൾ വെ​ല്ലു​വി​ളി​ക​ൾനേ​രി​ട്ട് മു​ന്നേറാ​ൻ സ​ന്ന​ദ്ധ​രാ​വ​ണം: ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി
05-February,2020

കോ​​ട്ട​​യം: മാ​​റി വ​​രു​​ന്ന സാ​​മൂ​​ഹി​​ക സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ യു​​വ​​ജ​​ന​​ങ്ങ​​ൾ വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രി​​ട്ട് മു​​ന്നോ​​ട്ടു പോ​​കു​​വാ​​ൻ സ​​ന്ന​​ദ്ധ​​രാ​​വ​​ണ​​മെ​​ന്ന് സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. പി​​ഒ​​സി​​യി​​ൽ ന​​ട​​ന്ന കെ​​സി​​വൈ​​എം സം​​സ്ഥാ​​ന സം​​യു​​ക്ത സി​​ൻ​​ഡി​​ക്ക​​റ്റ് യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. കെ​​സി​​വൈ​​എ​​മ്മി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ ത​​ല​​ങ്ങ​​ളി​​ലേ​​ക്ക് എ​​ത്തി​​ക്കു​​ന്ന​​തി​​നും യൂ​​ണി​​റ്റ്ത​​ലം മു​​ത​​ലു​​ള്ള ഏ​​കോ​​പ​​നം സു​​ഗ​​മ​​മാ​​ക്കു​​ന്ന​​തി​​നാ​​യി കെ​​സി​​വൈ​​എം സം​​സ്ഥാ​​ന സ​​മി​​തി രൂ​​പീ​​ക​​രി​​ച്ച മൊ​​ബൈ​​ൽ ആ​​പ്ലി​​ക്കേ​​ഷ​​നും അ​​ദ്ദേ​​ഹം പ്ര​​കാ​​ശ​​നം ചെ​​യ്തു.
 
കെ​​സി​​വൈ​​എം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ബി​​ജോ പി. ​​ബാ​​ബു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. യോ​​ഗ​​ത്തി​​ൽ 2020 വ​​ർ​​ഷ​​ത്തെ സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ൾ ചു​​മ​​ത​​ല​​യേ​​ൽ​​ക്കു​​ക​​യും 2020 വ​​ർ​​ഷ​​ത്തെ സം​​സ്ഥാ​​ന സി​​ൻ​​ഡി​​ക്ക​​റ്റ് അം​​ഗ​​ങ്ങ​​ളു​​ടെ സ​​ത്യ​​പ്ര​​തി​​ജ്ഞ ന​​ട​​ക്കു​​ക​​യും ചെ​​യ്തു. 2019 വ​​ർ​​ഷ​​ത്തി​​ൽ കെ​സി​വൈ​എം സം​​സ്ഥാ​​ന​​സ​​മി​​തി​​യെ ന​​യി​​ച്ച ഭാ​​ര​​വാ​​ഹി​​ക​​ളെ ച​​ട​​ങ്ങി​​ൽ ആ​​ദ​​രി​​ക്കു​​ക​​യും ചെ​​യ്തു.
 
കെ​​സി​​ബി​​സി ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഫാ. ​​വ​​ർ​​ഗീ​​സ് വ​​ള്ളി​​ക്കാ​​ട്ട്, സം​​സ്ഥാ​​ന ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​സ്റ്റീ​​ഫ​​ൻ തോ​​മ​​സ് ചാ​​ല​​ക്ക​​ര, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ക്രി​​സ്റ്റി ച​​ക്കാ​​ല​​യ്ക്ക​​ൽ, സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ൻ, ജെ​​യ്സ​​ൻ ച​​ക്കേ​​ട​​ത്ത്, ലി​​മി​​ന ജോ​​ർ​​ജ്, ലി​​ജീ​​ഷ് മാ​​ർ​​ട്ടി​​ൻ, അ​​നൂ​​പ് പു​​ന്ന​​പ്പു​​ഴ, അ​​ബി​​നി പോ​​ൾ, സി​​ബി​​ൻ സാ​​മു​​വ​​ൽ, ഡെ​​നി​​യ സി​​സി ജ​​യ​​ൻ, സി​​സ്റ്റ​​ർ റോ​​സ് മെ​​റി​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church