കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ സ്ഥാനമേൽപ്പിക്കൽ ശുശ്രൂഷയിൽ സമൂഹത്തിന്റെ നാനാമേഖലകളിൽനിന്ന് ഒട്ടേറെ പ്രമുഖർ പങ്കുചേർന്നു. ആധ്യാത്മിക മേഖലയിലെ പ്രമുഖർക്കു പുറമേ, രാഷ്ട്രീയ, സാംസ്കാരിക തലങ്ങളിലെ ഒട്ടേറെ വ്യക്തികളും ചടങ്ങിനു സാക്ഷ്യംവഹിച്ചു.
സീറോ മലബാർ സഭ മേജർ ആച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, വിരമിച്ച കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ, ആർച്ച്ബിഷപ്പുമാരായ മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് പവ്വത്തിൽ, ഓസ്ട്രിയയിലെ ഐസൻസ്റ്റാറ്റ് ബിഷപ് ഡോ. എജീദിയൂസ് സിഫ്കോവിച്ച്, മാർ ജേക്കബ് തൂങ്കുഴി, മാർ ആൻഡ്രൂസ് താഴത്ത്, മാർ മാത്യു മൂലക്കാട്ട്, മാർ ജോർജ് വലിയമറ്റം, തോമസ് മാർ കൂറിലോസ്, മാർ ആന്റണി കരിയിൽ, ബിഷപ്പുമാരായ ഡോ.വർഗീസ് ചക്കാലയ്ക്കൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ സെബാസ്റ്റ്യൻ വാണിയക്കിഴക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ ജേക്കബ് മനത്തോടത്ത്, മാർ ജോർജ് പുന്നക്കോട്ടിൽ, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാർ ജോർജ് രാജേന്ദ്രൻ, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ടോണി നീലങ്കാവിൽ, മാർ തോമസ് തറയിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, മാർ ജോസഫ് പാംബ്ലാനി, ഡോ. ജയിംസ് റാഫേൽ ആനാപറന്പിൽ, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറന്പിൽ, മാർ ജോണ് നെല്ലിക്കുന്നേൽ, മാർ ജോസഫ് പണ്ടാരശേരി, മാർ പോൾ ആലപ്പാട്ട്, ഡോ.സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, കുര്യാക്കോസ് മാർ ഇവാനിയോസ്, ഡോ. സ്റ്റാൻലി റോമൻ, ഡോ.ജോസഫ് കാരിക്കശേരി, മാർ ജോസഫ് കുന്നത്ത്, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, യൂഹാനോൻ മാർ തെയഡോഷ്യസ്,നിയുക്ത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, കോട്ടയം അതിരൂപത വികാരി ജനറാൾ മോൺ. മൈക്കിൾ വെട്ടിക്കാട്ട്, നേതാക്കളായ പി.ജെ. ജോസഫ്, ആന്റോ ആന്റണി, ജോസ് കെ. മാണി, തോമസ് ചാഴികാടൻ, റോഷി അഗസ്റ്റിൻ, എൻ. ജയരാജ്, ജോസഫ് വാഴയ്ക്കൻ, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, കൊച്ചുത്രേസ്യ പൗലോസ്, ഫ്രാൻസിസ് ജോർജ്, ടോമി കല്ലാനി, ജി. രാമൻ നായർ, പി.സി. ജോസഫ്, ജോസ് വിതയത്തിൽ, ജോർജ് ജെ. മാത്യു, മൈക്കിൾ എ. കള്ളിവയലിൽ, ഇ.ജെ. ആഗസ്തി, റോയി കെ. പൗലോസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.