വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയെ കുറിച്ച് ഫ്രാന്‍സിസ് പാപ്പയുടെ പുസ്തകം തയാര്‍ .::Syro Malabar News Updates വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയെ കുറിച്ച് ഫ്രാന്‍സിസ് പാപ്പയുടെ പുസ്തകം തയാര്‍ .
29-January,2020

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയെ കുറിച്ചുള്ള ഓര്‍മ്മകളും അനുഭവങ്ങളും പ്രതിഫലിപ്പിച്ച് ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പുസ്തകം ഒരുങ്ങുന്നു. 'സാൻ ജിയോവാനി പൗലോ മാഗ്നോ' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഫെബ്രുവരി 14ന് പ്രസിദ്ധീകരിക്കുമെന്നാണ് വത്തിക്കാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019ജൂൺ മുതൽ 2020ജനുവരി വരെ ഫ്രാൻസിസ് പാപ്പ, ഫാ. ലൂയിജി മരിയ എപികോക്കോ എന്ന വൈദീകനുമായി നടത്തിയ സംഭാഷണങ്ങളാണ് പുസ്തകമായി രൂപംകൊള്ളുന്നത്. 

ഫ്രാൻസിസ് പാപ്പയും ജോൺ പോൾ രണ്ടാമനും തമ്മിൽ പ്രത്യേക ബന്ധമാണുള്ളത്. ബ്യൂണസ് ഐറീസ് ആര്‍ച്ച് ബിഷപ്പായിരുന്ന അന്റോണിയോ ഖ്വറാസീനോയുടെ അഭ്യര്‍ത്ഥന പ്രകാരം ജോര്‍ജ് ബെർഗോളിയെ (ഇന്നതെ ഫ്രാന്‍സിസ് പാപ്പ) ബിഷപ്പാക്കുവാന്‍ തീരുമാനിച്ചതു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. 1998ഫെബ്രുവരി 28നു അതിരൂപതയുടെ അദ്ധ്യക്ഷനായി നിയമിച്ചതും 2001ഫെബ്രുവരി 21നു കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയതും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനായിരിന്നു. 

വർഷങ്ങൾക്കുശേഷം ജോൺ പോൾ രണ്ടാമനെ വിശുദ്ധനാക്കുന്ന നടപടി ക്രമങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചത് ഫ്രാൻസിസ് പാപ്പ ആണ്. പാപ്പയ്ക്കു ഏറെ സൌഹാര്‍ദ്ദമുള്ള യുവ വൈദീകരില്‍ ഒരാളാണ് ഫാ. ലൂയിജി മരിയ എപികോക്കോ. ഇക്കഴിഞ്ഞ ഡിസംബറിൽ എല്ലാ കൂരിയ അംഗങ്ങൾക്കും ഈ വൈദികന്റെ ഒരു പുസ്തകം ഫ്രാൻസിസ് പാപ്പ സമ്മാനമായി നൽകിയിരുന്നു. എന്തായാലും പുതിയ പുസ്തകത്തിനായുള്ള കാത്തിരിപ്പിലാണ് വിശ്വാസി സമൂഹം.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയെ കുറിച്ചുള്ള ഓര്മ്മകളും അനുഭവങ്ങളും പ്രതിഫലിപ്പിച്ച് ഫ്രാന്സിസ് പാപ്പയുടെ പുതിയ പുസ്തകം ഒരുങ്ങുന്നു. 'സാൻ ജിയോവാനി പൗലോ മാഗ്നോ' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഫെബ്രുവരി 14ന് പ്രസിദ്ധീകരിക്കുമെന്നാണ് വത്തിക്കാന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. 2019ജൂൺ മുതൽ 2020ജനുവരി വരെ ഫ്രാൻസിസ് പാപ്പ, ഫാ. ലൂയിജി മരിയ എപികോക്കോ എന്ന വൈദീകനുമായി നടത്തിയ സംഭാഷണങ്ങളാണ് പുസ്തകമായി രൂപംകൊള്ളുന്നത്. 

ഫ്രാൻസിസ് പാപ്പയും ജോൺ പോൾ രണ്ടാമനും തമ്മിൽ പ്രത്യേക ബന്ധമാണുള്ളത്. ബ്യൂണസ് ഐറീസ് ആര്ച്ച് ബിഷപ്പായിരുന്ന അന്റോണിയോ ഖ്വറാസീനോയുടെ അഭ്യര്ത്ഥന പ്രകാരം ജോര്ജ് ബെർഗോളിയെ (ഇന്നതെ ഫ്രാന്സിസ് പാപ്പ) ബിഷപ്പാക്കുവാന് തീരുമാനിച്ചതു വിശുദ്ധ ജോണ് പോള് രണ്ടാമന് മാര്പാപ്പയാണ്. 1998ഫെബ്രുവരി 28നു അതിരൂപതയുടെ അദ്ധ്യക്ഷനായി നിയമിച്ചതും 2001ഫെബ്രുവരി 21നു കര്ദ്ദിനാള് പദവിയിലേക്ക് ഉയര്ത്തിയതും വിശുദ്ധ ജോണ് പോള് രണ്ടാമനായിരിന്നു. 

വർഷങ്ങൾക്കുശേഷം ജോൺ പോൾ രണ്ടാമനെ വിശുദ്ധനാക്കുന്ന നടപടി ക്രമങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചത് ഫ്രാൻസിസ് പാപ്പ ആണ്. പാപ്പയ്ക്കു ഏറെ സൌഹാര്ദ്ദമുള്ള യുവ വൈദീകരില് ഒരാളാണ് ഫാ. ലൂയിജി മരിയ എപികോക്കോ. ഇക്കഴിഞ്ഞ ഡിസംബറിൽ എല്ലാ കൂരിയ അംഗങ്ങൾക്കും ഈ വൈദികന്റെ ഒരു പുസ്തകം ഫ്രാൻസിസ് പാപ്പ സമ്മാനമായി നൽകിയിരുന്നു. എന്തായാലും പുതിയ പുസ്തകത്തിനായുള്ള കാത്തിരിപ്പിലാണ് വിശ്വാസി സമൂഹം.


Source: Pravachavakasabdam.com

Attachments
Back to Top

Never miss an update from Syro-Malabar Church