ഉറുഗ്വേയിൽ നിന്നുള്ള സുഹൃത്ത് വൈദികന്‍ ഫ്രാന്‍സിസ് പാപ്പയുടെ പുതിയ സെക്രട്ടറി::Syro Malabar News Updates ഉറുഗ്വേയിൽ നിന്നുള്ള സുഹൃത്ത് വൈദികന്‍ ഫ്രാന്‍സിസ് പാപ്പയുടെ പുതിയ സെക്രട്ടറി
27-January,2020

റോം: ഫ്രാന്‍സിസ് പാപ്പയുടെ പുതിയ സ്‌പെഷ്യൽ സെക്രട്ടറിയായി സുഹൃത്തും ഉറുഗ്വേയിൽ നിന്നുള്ള വൈദികനുമായ ഫാ. ഗോൺസാലോ ഏമിലിയസ് നിയമിതനായി. 2013 മുതൽ 2019 വരെ മാർപ്പാപ്പയ്ക്കൊപ്പം പ്രവർത്തിച്ച അർജന്റീനിയൻ വൈദികനായ ഫാ. ഫാബിയൻ പെഡാച്ചിയോയുടെ പകരമായാണ് ഫാ. ഗോൺസാലോ എമിലിയെ എത്തുന്നത്. 1979 സെപ്റ്റംബർ 18 ന് മോണ്ടെവീഡിയോയിൽ ജനിച്ച ഫാ. എമിലിയസ് 2006 മെയ് 6നു തിരുപ്പട്ടം സ്വീകരിച്ചു. ഫ്രാൻസിസ് പാപ്പ ബ്യൂണസ് അയേഴ്‌സിലെ അതിരൂപതാ മെത്രാനായിരുന്നപ്പോൾ മുതൽ ഫാ. ഗോൺസാലോയെ പരിചയമുണ്ട്.
 
മാര്‍പാപ്പ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ആദ്യ നാളുകളില്‍ ജനക്കൂട്ടത്തിനിടയിൽപോലും അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും പേരുചൊല്ലി വിളിക്കുകയും ചെയ്തിരുന്നു. അതിനു ശേഷമുള്ള തന്റെ ആദ്യത്തെ ദിവ്യബലി അര്‍പ്പിക്കുവാന്‍ പോകുന്ന ദേവാലയത്തിലേക്ക് തന്നോടൊപ്പം വരാനും അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. ദിവ്യബലിയുടെ അവസാനത്തിൽ, ഫ്രാൻസിസ് മാർപാപ്പ അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും ഫാ. എമിലിയസിനെ പരിചയപ്പെടുത്തുകയും, അദ്ദേഹത്തിന്റെ തെരുവ് കുട്ടികളുമായുള്ള പ്രവർത്തനത്തിനു വേണ്ടി പ്രാർത്ഥിക്കാനും ആവശ്യപ്പെട്ടിരുന്നു. പാപ്പയുടെ വ്യക്തിഗത സെക്രട്ടറി ഫാ. യോന്നിസ് ലാഹി ഗെയ്ഡിനൊപ്പമാണ് ഫാ. ഗോൺസാലോ ഇനി പ്രവര്‍ത്തിക്കുക.

Source: pravachakasabdam.com

Attachments
Back to Top

Never miss an update from Syro-Malabar Church