ക്രി​സ്ത്യ​ൻ ബന്ദിയെ ഐഎസ് വധിച്ചു; വെടിയുതിർത്തത് എട്ടുവയസുകാരൻ::Syro Malabar News Updates ക്രി​സ്ത്യ​ൻ ബന്ദിയെ ഐഎസ് വധിച്ചു; വെടിയുതിർത്തത് എട്ടുവയസുകാരൻ
26-January,2020

ബോ​​ർ​​നോ(​​നൈ​​ജീ​​രി​​യ): നൈ​​ജീ​​രി​​യ​​യി​​ൽ ഇ​​സ്‌ലാമി​​ക് സ്റ്റേ​​റ്റ് ഭീ​​ക​​ര​​ർ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി ബന്ദിയാക്കിയ ക്രി​​സ്ത്യ​​ൻ യു​​വാ​​വി​​നെ ഐഎസ് വധി ച്ചു. വ​​ധ​​ശി​​ക്ഷ ന​​ട​​പ്പാ​​ക്കി​​യ​​ത് എ​​ട്ടു വ​​യ​​സു​​കാ​​ര​​നായിരുന്നു. ഡാ​​സി​​യ ഡാ​​ലേ​​പ് എ​​ന്ന യു​​വാ​​വി​​നെ എ​​ട്ടു​​വ​​യ​​സു​​കാ​​ര​​ൻ വെ​​ടി​​വ​​ച്ചു കൊ​​ല്ലു​​ന്ന വീ​​ഡി​​യോ​​ദൃ​​ശ്യം ഐ​​എ​​സി​ന്‍റെ അ​​മാ​​ഖ് വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി പു​​റ​​ത്തു​​വി​​ട്ടു. ഐ​​എ​​സു​​മാ​​യി യോ​​ജി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഇ​​സ്‌ലാമി​​ക് സ്റ്റേ​​റ്റ് വെ​​സ്റ്റ് ആ​​ഫ്രി​​ക്ക പ്രൊ​​വി​​ൻ​​സ്(​​ഐ​​എ​​സ്ഡ​​ബ്ല്യു​​എ​​പി)​​ഭീ​​ക​​ര​​ർ ജ​​നു​​വ​​രി ഒ​​ന്പ​​തി​​നാ​​യി​​രു​​ന്നു ഡാ​​ലേ​​പി​​നെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​ത്. മെ​​യ്ഡു​​ഗു​​രി സ​​ർ​​വ​​ക​​ലാ​​ശാ​​ല വി​​ദ്യാ​​ർ​​ഥി​​യാ​​യ ഡാ​​ലേപ് സ്കൂ​​ളി​​ൽ​​നി​​ന്നു മ​​ട​​ങ്ങ​​വേ​​യാ​​യി​​രു​​ന്നു ഭീ​​ക​​ര​​ർ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​ത്. ബോ​​ർ​​നോ​​യ്ക്കു സ​​മീ​​പ​​മാ​​യി​​രു​​ന്നു ഡാലേ​​പി​​നെ എ​​ട്ടു​​വ​​യ​​സു​​കാ​​ര​​ൻ വ​​ധി​​ച്ച​​ത്. ചൊ​​രി​​ഞ്ഞ ര​​ക്ത​​ത്തി​​നു പ്ര​​തി​​കാ​​രം ചെ​​യ്യാ​​തെ ഞ​​ങ്ങ​​ൾ ഇ​​ത് അ​​വ​​സാ​​നി​​പ്പി​​ക്കി​​ല്ലെ​​ന്ന് എ​​ട്ടു​​വ​​യ​​സു​​കാ​​ര​​ൻ ക്രൈ​​സ്ത​​വ​​ർ​​ക്കു മു​​ന്ന​​റി​​യി​​പ്പ് ന​​ല്കു​​ന്ന​​തും വീ​​ഡി​​യോ​​യി​​ൽ കാ​​ണാം. ത​​ട​​വി​​ലാ​​ക്കു​​ന്ന​​വ​​രെ വ​​ധി​​ക്കാ​​ൻ ഐ​​എ​​സ് മു​​ന്പും കു​​ട്ടി​​ക​​ളെ ഉ​​പ​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ട്. 2016 ൽ ​​ബോ​​ക്കോ ഹ​​റാ​​മി​​ൽ​​നി​​ന്നു തെ​​റ്റി​​പ്പി​​രി​​ഞ്ഞ​​വ​​രാ​​ണ് ഇ​​സ്‌ലാമി​​ക് സ്റ്റേ​​റ്റ് വെ​​സ്റ്റ് ആ​​ഫ്രി​​ക്ക പ്രൊ​​വി​​ൻ​​സ് രൂ​​പ​​വ​​ത്ക​​രി​​ച്ച​​ത്. ഇ​​ക്ക​​ഴി​​ഞ്ഞ ക്രി​​സ്മ​​സ് ദി​​ന​​ത്തി​​ൽ 11 ക്രൈ​​സ്ത​​വ​​രെ ​ഐ​​എ​​സ്ഡ​​ബ്ല്യു​​എ​​പി ഭീ​​ക​​ര​​ർ കൊ​​ല​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church