കൊച്ചി: ക്രൈസ്തവ പീഡനങ്ങളും ലവ് ജിഹാദും ക്രൈസ്തവര്ക്കെതിരായ ആസൂത്രിത നീക്കങ്ങളും സമുദായത്തിനാകെ ആശങ്ക ഉളവാക്കുന്നതാണെന്നു കത്തോലിക്കാ കോണ്ഗ്രസ്. പാലാരിവട്ടം പിഒസിയില് ചേര്ന്ന കത്തോലിക്ക കോണ്ഗ്രസ് കേന്ദ്ര വര്ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് വിലയിരുത്തല്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള് നിരാകരിക്കുന്നതും രാജ്യത്തെ വര്ഗീയ ചേരിതിരിവിലേക്കു തള്ളിവിടുന്നതുമായ പൗരത്വ നിയമ ഭേദഗതി തള്ളിക്കളയുന്നതായും കത്തോലിക്ക കോണ്ഗ്രസ് വ്യക്തമാക്കി.ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ വിതരണ അപാകതകള് പരിഹരിക്കാനും ആനുകൂല്യങ്ങള് പൂര്ണമായി ജനങ്ങളിലെത്തിക്കാനും പഞ്ചായത്തുതല ഹെല്പ്പ് ഡെസ്കുകള് രൂപീകരിക്കാനും യോഗത്തില് തീരുമാനിച്ചു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല് റവ. ഡോ. വര്ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോണ്ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷതവഹിച്ചു. ഡയറക്ടര് ഫാ. ജിയോ കടവി, ജനറല് സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്, ട്രഷറര് പി.ജെ. പാപ്പച്ചന്, മുന് പ്രസിഡന്റുമാരായ എം.എം. ജേക്കബ്, വി.വി. അഗസ്റ്റിന്, ഭാരവാഹികളായ സാജു അലക്സ്, അഡ്വ. പി.ടി. ചാക്കോ, ജോയി മുപ്രപ്പിള്ളി, ഡെന്നി കൈപാനാല്,സെലിന് സീജോ, അഡ്വ. ഗ്ലാഡിസ് ചെറിയാന്, ഡോ. ജോസുകുട്ടി ജെ. ഒഴുകയില്, ബെന്നി ആന്റണി, ആന്റണി എല്. തൊമ്മാന, ജോര്ജ് കോയിക്കല്, തൊമ്മി പിടിയത്ത്, ഫീസ്റ്റി മാന്പിള്ളി, സൈമണ് ആനപ്പാറ, ഫ്രാന്സീസ് മൂലന്, ഐപ്പച്ചന് തടിക്കാട്ട്, രാജീവ് ജോസഫ്, ജോമി കൊച്ചു പറന്പില്, തോമസ് ആന്റണി, സിബി വാണിയപ്പുരയ്ക്കല് തുടങ്ങിയവര് പ്രസംഗിച്ചു.