അ​ർ​ത്തു​ങ്ക​ലി​ൽ മ​ക​രം തി​രു​നാ​ൾ ഇ​ന്ന്::Syro Malabar News Updates അ​ർ​ത്തു​ങ്ക​ലി​ൽ മ​ക​രം തി​രു​നാ​ൾ ഇ​ന്ന്
20-January,2020

ചേ​​ർ​​ത്ത​​ല: പ്രാ​​ർ​​ഥ​​നാനി​​ർ​​ഭ​​ര​​മാ​​യ മ​​ന​​സു​​മാ​​യി കാ​​ത്തി​​രു​​ന്ന വി​​ശ്വാ​​സി​​ക​​ൾ​​ക്കു സാ​​യു​​ജ്യ​​മേ​​കു​​ന്ന അ​​ർ​​ത്തു​​ങ്ക​​ൽ സെ​​ന്‍റ് ആ​​ൻ​​ഡ്രൂ​​സ് ബ​​സി​​ലി​​ക്ക​​യി​​ലെ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ മ​​ക​​രം തി​​രു​​നാ​​ൾ ഇ​​ന്ന്. രാ​​വി​​ലെ 5.30 മു​​ത​​ൽ രാ​​ത്രി ഒ​​ന്പ​​തു​​വ​​രെ വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ലാ​​യി ദി​​വ്യ​​ബ​​ലി ന​​ട​​ക്കും.
 
രാ​​വി​​ലെ 11ന് ​​തി​​രു​​നാ​​ൾ ദി​​വ്യ​​ബ​​ലി​​ക്ക് എ​​റ​​ണാ​​കു​​ളം -അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​ത്യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ വി​​കാ​​രി മാ​​ർ ആ​​ന്‍റ​​ണി ക​​രി​​യി​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​നാ​​കും. മൂ​​ന്നി​നു തി​​രു​​നാ​​ൾ പൊ​​ന്തി​​ഫി​​ക്ക​​ൽ ദി​​വ്യ​​ബ​​ലി​​ക്ക് ആ​​ല​​പ്പു​​ഴ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ഡോ. ​​ജെ​​യിം​​സ് റാ​​ഫേ​​ൽ ആ​​നാ​​പ​​റ​​ന്പി​​ൽ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. 4.30ന് ​​വി​​ശു​​ദ്ധ​​ന്‍റെ അ​​ത്ഭു​​ത തി​​രു​​സ്വ​​രൂ​​പ​​വു​​മാ​​യി തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം ന​​ട​​ക്കും. 27ന് ​​വൈ​​കു​​ന്നേ​​രം മൂ​​ന്നി​​നു ദി​​വ്യ​​ബ​​ലി​​യും തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണ​​വും. രാ​​ത്രി 10.30ന് ​​കൃ​​ത​​ജ്ഞ​​താ ദി​​വ്യ​​ബ​​ലി.
 
നാ​​ടി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​നി​​ന്നാ​​യി നാ​​നാ​​ജാ​​തി മ​​ത​​സ്ഥ​​രാ​​യ ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു വി​​ശ്വാ​​സി​​ക​​ളാ​​ണ് രാ​പ​ക​​ൽ വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ എ​​ത്തി തി​​രു​​സ്വ​​രൂ​​പം വ​​ണ​​ങ്ങി, നേ​​ർ​​ച്ചകാ​​ഴ്ച​​ക​​ൾ ന​​ട​​ത്തി പ്രാ​​ർ​​ഥി​​ക്കു​​ന്ന​​ത്.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church