സഭയുടെ ആവശ്യങ്ങള്‍ക്കായി ഹൃദയങ്ങള്‍ തുറന്നിടുക! ::Syro Malabar News Updates സഭയുടെ ആവശ്യങ്ങള്‍ക്കായി ഹൃദയങ്ങള്‍ തുറന്നിടുക!
17-January,2020

ഫ്രാന്‍സീസ് പാപ്പാ യുവജനത്തോട്
 
സഹോദരങ്ങളുടെ ചാരെ ആയിരിക്കാന്‍ പരിശ്രമിക്കുക, പാപ്പാ.
 
ബുധനാഴ്ച (15/01/20) വത്തിക്കാനില്‍, പോള്‍ ആറാമന്‍ശാലയില്‍ വച്ച് അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ അവസാനഭാഗത്ത് യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.
 
സഭയുടെ ആവശ്യങ്ങള്‍ക്കായി ഹൃദയങ്ങള്‍ തുറന്നിടാനും ഉപരി നീതിവാഴുന്ന ഒരു ലോകം കെട്ടിപ്പടുത്തുകൊണ്ട് സഹോദരങ്ങളുടെ ചാരെ ആയിരിക്കാനും പാപ്പാ തദ്ദവരത്തില്‍ അവര്‍ക്ക് പ്രചോദനം പകര്‍ന്നു.
 
കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ഫ്രാന്‍സിസ്കന്‍ അലക്കാന്തറിന്‍ സന്ന്യാസിനി സമൂഹത്തിലെ അംഗങ്ങളെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.
 
ഇറ്റലിയിലെ നേപ്പിള്‍സ് പ്രവശ്യയിലുള്ള കസ്തെല്ലമാരെ ദി സാബിയ എന്ന സ്ഥലത്ത് 1867-ല്‍ വൈദികന്‍ വിന്‍ചേന്‍സൊ ഗര്‍ജൂളൊ സ്ഥാപിച്ച ഈ സന്ന്യാസിനി സമൂഹത്തിന്‍റെ ഇരുപതാം പൊതുസംഘത്തില്‍ അഥവാ, ജനറല്‍ ചാപ്റ്ററില്‍ സംബന്ധിക്കുന്നവരായിരുന്ന ഈ സന്ന്യാസിനികള്‍ക്ക് പാപ്പാ ഈ സമൂഹത്തിന്‍റെ  സിദ്ധി സഭയുടെ സേവനത്തിനായി എന്നും വിനിയോഗിക്കുന്നതിന് പ്രചോദനം പകര്‍ന്നു.
 
പാവപ്പെട്ടവരെ ദാരിദ്ര്യത്തില്‍ നിന്നു കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായതമാണ്  ഫ്രാന്‍സിസ്കന്‍ അലക്കാന്തറിന്‍ സന്ന്യാസിനി സമൂഹം.

Source: vaticannews.va

Attachments
Back to Top

Never miss an update from Syro-Malabar Church