രോഗികള്‍ക്ക് താങ്ങായി വീണ്ടും സഭ: വടക്കാഞ്ചേരിയില്‍അഭയം ശാന്തിഭവന്‍ന്യായവില ഫാര്‍മസി തുറന്നു . ::Syro Malabar News Updates രോഗികള്‍ക്ക് താങ്ങായി വീണ്ടും സഭ: വടക്കാഞ്ചേരിയില്‍അഭയം ശാന്തിഭവന്‍ന്യായവില ഫാര്‍മസി തുറന്നു .
14-January,2020

വടക്കാഞ്ചേരി: അഭയം - ശാന്തിഭവന്റെ വടക്കാഞ്ചേരിയിലെ പാലിയറ്റീവ് ആന്റ് മെഡിക്കല്‍ റീജിണല്‍ സെന്ററില്‍ ന്യായവില ഫാര്‍മസി തുറന്നു. എല്ലാവിധ ബ്രാന്റഡ്, ജനറിക് മരുന്നുകളും ഈ ഫാര്‍മസിയില്‍ നിന്നും കമ്പനി വിലയ്ക്ക് ലഭിക്കും. വടക്കാഞ്ചേരി ഫൊറോന പള്ളി വികാരി റവ.ഫാ. ഫ്രാന്‍സീസ് തരകന്‍ ഫാര്‍മസിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റൊസാല്‍ബ എഫ് എസ് സി മുഖ്യപ്രഭാഷണം നടത്തി. 

തൃശൂർ അതിരൂപതയും ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റർ ക്ലെയർ സന്യാസിനിസഭയുമാണ് കരുണയുടെ വർഷാചരണത്തിന്റെ സമാപനവേളയിൽ പാലിയേറ്റീവ് ആശുപത്രി സമൂഹത്തിനു പാവങ്ങള്‍ക്ക് സമർപ്പിച്ചത്. തുടര്‍ന്നു അരിമ്പൂര്‍ അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ റീജിയണല്‍ സെന്ററുകള്‍ ആരംഭിക്കുകയായിരിന്നു. ആശുപത്രിയിൽ ചികിത്സ, കേന്ദ്രീകൃത ഓക്സിജന്‍ സംവിധാനം, പരിശോധന, അള്‍ട്രാ സൗണ്ട് സ്‌കാന്‍,ഡയാലിസിസ് സെന്റര്‍,ലാബ്, ഭക്ഷണം തുടങ്ങിയവ സൗജന്യമാണ്.


Source: Pravachavakasabdam.com

Attachments
Back to Top

Never miss an update from Syro-Malabar Church