32 ശിശുക്കൾക്കു മാർപാപ്പ ജ്ഞാനസ്നാനം നൽകി ::Syro Malabar News Updates 32 ശിശുക്കൾക്കു മാർപാപ്പ ജ്ഞാനസ്നാനം നൽകി
13-January,2020

വത്തിക്കാൻ സിറ്റി: ജ്ഞാനസ്നാനം ഒരു കുഞ്ഞിനു നീതി നല്കലാണെന്നു ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ 32കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനത്തിനു കാർമികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജ്ഞാനസ്നാനത്തിലൂടെ പരിശുദ്ധാത്മാവ് എന്ന നിധി നമ്മൾ കുഞ്ഞുങ്ങൾക്കു നല്കുകയാണ്. പരിശുദ്ധാത്മാവിന്റെ ശക്തിയിൽ കുഞ്ഞ് വളർന്നു വലുതാകുന്നു. പരിശുദ്ധാത്മാവ് ആജീവനാന്തം അവരെ സംരക്ഷിക്കും. അതുകൊണ്ടാണ് കുഞ്ഞായിരിക്കുന്പോൾ തന്നെ ജ്ഞാനസ്നാനം നല്കുന്നതിന് ഇത്ര പ്രാധാന്യം. അപ്പോൾ അവർക്ക് പരിശുദ്ധാത്മാവിന്റെ ശക്തിയിൽ വളരാനാകും.

പരിശുദ്ധാത്മാവിൽ കുഞ്ഞുങ്ങൾ വളരാൻ മാതാപിതാക്കൾ സഹായിക്കണമെന്ന് മാർപാപ്പ നിർദേശിച്ചു. 17ആൺകുട്ടികളും 15പെൺകുട്ടികളുമാണ് ജ്ഞാനസ്നാനം സ്വീകരിച്ചത്. ചടങ്ങുകൾക്കിടെ, കുഞ്ഞുങ്ങൾക്ക് വിശക്കുന്നുണ്ടെങ്കിൽ അമ്മമാർ മുലപ്പാൽ നല്കണമെന്നും മാർപാപ്പ നിർദേശിച്ചു


Source: Pravachavakasabdam.com

Attachments
Back to Top

Never miss an update from Syro-Malabar Church