റവ.​ഡോ.​ ആ​ന്‍റ​ണി മ​ണ്ണാ​ർ​കു​ളം നിര്യാതനായി::Syro Malabar News Updates റവ.​ഡോ.​ ആ​ന്‍റ​ണി മ​ണ്ണാ​ർ​കു​ളം നിര്യാതനായി
11-January,2020

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താം​​ഗ​​വും പ്ര​​മു​​ഖ മ​​നഃ​​ശാ​​സ്ത്രജ്ഞ​​നും നെ​​ടും​​കുന്നം സ​​ഞ്ജീ​​വ​​നി മാ​​ന​​സി​​ക കേ​​ന്ദ്രം,മ​​ദ​​ർ​​ തെ​​രേ​​സ ഹോം ​​എ​​ന്നി​​വ​​യു​​ടെ സ്ഥാ​​പ​​ക​​നു​​ം വ​​ട​​വാ​​തൂ​​ർ സെ​​മി​​നാ​​രി​​ മുൻ അ​​ധ്യാ​​പ​​ക​​നുമാ​​യ റ​​വ.​​ഡോ.​​ ആ​​ന്‍റ​​ണി മ​​ണ്ണാ​​ർ​​കു​​ളം (77)നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​ര​​ശു​​ശ്രൂ​​ഷ​​ക​​ൾ നാ​​ളെ ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​നു ചു​​ങ്ക​​പ്പാ​​റ കോ​​ട്ടാ​​ങ്ങ​​ലു​​ള്ള കു​​ടും​​ബവ​​സ​​തി​​യി​​ൽ ച​​ങ്ങനാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യമെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലി​​ന്‍റെ കാ​​ർ​​മി​​കത്വ​​ത്തി​​ൽ ആ​​രം​​ഭി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.15ന് ​​കോ​​ട്ടാ​​ങ്ങ​​ൽ സെ​​ന്‍റ് ജോ​​ണ്‍ ദി ​​ബാ​​പ്റ്റി​​സ്റ്റ് പ​​ള്ളി​​യി​​ൽ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​കത്വ​​ത്തി​​ൽ സ​​മൂ​​ഹ​​ബ​​ലി​​യെത്തു​​ട​​ർ​​ന്ന് മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ക്കും. സ​​മാ​​പ​​ന ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. 

മൃ​​ത​​ദേ​​ഹം ഇ​​ന്നു​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നു മു​​ത​​ൽ നാ​​ളെ രാ​​വി​​ലെ പ​​ത്തു​​വ​​രെ നെ​​ടും​​കു​​ന്നം മ​​ദ​​ർ തെ​​രേ​​സാ ഹോ​​മി​​ലും നാ​​ളെ രാ​​വി​​ലെ 11ന് കോ​​ട്ടാ​​ങ്ങ​​ലു​​ള്ള കു​​ടും​​ബവ​​സ​​തി​​യി​​ലുംു പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു വ​​യ്ക്കും. 

1943മാ​​ർ​​ച്ച് ആ​​റി​​നു മ​​ണ്ണാ​​ർ​​കു​​ളം തോ​​മ​​സ് -മ​​റി​​യാ​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​യി ജ​​നി​​ച്ചു. 1968ഡി​​സം​​ബ​​ർ 18ന് ​​ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു കാ​​വു​​കാ​​ട്ടി​​ലിൽനി​​ന്നും പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ചു. ക​​പ്പാ​​ട് പ​​ള്ളി​​യി​​ൽ അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി​​യാ​​യാ​​ണ് വൈ​​ദി​​ക ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു തു​​ട​​ക്കം കു​​റി​​ച്ച​​ത്. 1971ൽ ​​ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ആ​​ന്‍റ​​ണി പ​​ടി​​യ​​റ​​യു​​ടെ സെ​​ക്ര​​ട്ട​​റി​​യാ​​യി നി​​യ​​മി​​ത​​നാ​​യി. റോം, ​​അ​​മേ​​രി​​ക്ക എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ മ​​ന​​ഃശാ​​സ്ത്രം, സോ​​ഷ്യ​​ൽ വ​​ർ​​ക്ക് തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ൽ ഉ​​പ​​രിപ​​ഠ​​നം നടത്തിയ ഇ​​ദ്ദേ​​ഹം മാ​​ന​​സി​​ക വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രി​​ടു​​ന്ന​​വ​​രു​​ടെ സം​​ര​​ക്ഷ​​ണ​​ത്തി​​നാ​​യി അ​​ക്ഷീ​​ണം പ​​രി​​ശ്ര​​മി​​ച്ച വൈ​​ദി​​ക​​നാ​​ണ്. മാ​​ങ്ങാ​​നം എം​​ഒ​​സി​​യി​​ൽ അ​​സി​​സ്റ്റന്‍റ് ഡ​​യ​​റ​​ക്്ട​​റാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.

മാ​​ന​​സി​​ക വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രി​​ടു​​ന്ന​​വ​​ർ​​ക്കാ​​യി ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത 1993ൽ ​​നെ​​ടും​​കു​​ന്ന​​ത്ത് സ്ഥാ​​പി​​ച്ച സ​​ഞ്ജീ​​വ​​നി​​യു​​ടെ സ്ഥാ​​പ​​ക ഡ​​യ​​റ​​ക്്ട​​റാ​​യി ദീ​​ർ​​ഘ​​കാ​​ലം സേ​​വ​​നം അ​​നു​​ഷ്്ഠി​​ച്ചു. 2001ൽ ​​നെ​​ടു​​ംകു​​ന്ന​​ത്ത് മ​​ദ​​ർ തെ​​രേ​​സ ഹോ​​മി​​ന്‍റെ സ്ഥാ​​പ​​ന​​ത്തി​​നും അ​​ൽ​​ഫോ​​ൻ​​സാ സ​​ദ​​ൻ, കാ​​രു​​ണ്യ ഭ​​വ​​ൻ, മ​​ദ​​ർ തെ​​രേ​​സാ ചി​​ൽ​​ഡ്ര​​ൻ​​സ് ഹോം ​​എ​​ന്നീ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ സ്ഥാ​​പ​​ന​​ത്തി​​നും റ​​വ.​​ഡോ.​​ ആ​​ന്‍റ​​ണി മ​​ണ്ണാ​​ർ​​കു​​ളം നേ​​തൃ​​ത്വം ന​​ൽ​​കി.


Source: Pravachavakasabdam.com

Attachments




Back to Top

Never miss an update from Syro-Malabar Church