ഇന്‍ഫാം ദേശീയ സമ്മേളനം 15 മുതല്‍18 വരെ ::Syro Malabar News Updates ഇന്‍ഫാം ദേശീയ സമ്മേളനം 15 മുതല്‍18 വരെ
08-January,2020

കാഞ്ഞിരപ്പള്ളി: ഇന്‍ഫാം ദേശീയ സമ്മേളനം 15മുതല്‍ 18വരെ കട്ടപ്പനയിലും കാഞ്ഞിരപ്പള്ളിയിലും നടക്കും. 17ന് കട്ടപ്പനയില്‍ മഹാകര്‍ഷകറാലി നടക്കും. 15ന് പതാകദിനമായി ആചരിക്കം.17ന് രാവിലെ 8.30ന് ഇന്‍ഫാം സ്ഥാപക ചെയര്‍മാന്‍ ഫാ. മാത്യു വടക്കേമുറിയുടെ കബറിടത്തിങ്കല്‍ നിന്ന് ദീപശിഖാ പ്രയാണം. മാര്‍ ജോസ് പുളിക്കല്‍ ദീപശിഖ തെളിച്ചു കൈമാറും.

കര്‍ഷകമഹാറാലി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഫഌഗ് ഓഫ് ചെയ്യും ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ മാത്യു അറയ്ക്കല്‍ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും.

 

കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില, സൗജന്യഇന്‍ഷുറന്‍സ്, വന്യമൃഗശല്യത്തിന് പരിഹാരം കണ്ടെത്തുക, തോട്ടം പുരയിടം വിഷയം സമയബന്ധിതമായി പരിഹരിക്കുക തുടങ്ങിയവയാണ് ദേശീയ സമ്മേളനം മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങള്‍


Source: Marianpathram.com

Attachments
Back to Top

Never miss an update from Syro-Malabar Church