തിരുപ്പിറവി രംഗം സ്നേഹത്തിന്‍റെ ഉൽകൃഷ്ടതയെ ഓര്‍മ്മിപ്പിക്കുന്നു::Syro Malabar News Updates തിരുപ്പിറവി രംഗം സ്നേഹത്തിന്‍റെ ഉൽകൃഷ്ടതയെ ഓര്‍മ്മിപ്പിക്കുന്നു
05-January,2020

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. തിരുപ്പിറവി രംഗം അതിന്‍റെ സത്യസന്ധമായ ലാളിത്യത്തിൽ നമ്മെ ഓർമ്മിപ്പിക്കുന്നത് നമ്മുടെ ഉള്ളായ്മകളുടെ ആധിക്യമല്ല മറിച്ച് സ്നേഹത്തിന്‍റെ ഉൽകൃഷ്ടതയാണ്. ഇല്ലായ്മകളുടെ നടുവിൽ സ്നേഹസമ്പന്നനായ ദൈവത്തിലേക്ക് നമ്മുടെ ശ്രദ്ധയാകർഷിച്ചുകൊണ്ട് ഏറ്റം അത്യാവശ്യമായവയിലേക്ക് നമ്മെ വിളിക്കുന്നു. ഡിസംബർ മുപ്പതാം തിയതി പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ പ്രബോധിപ്പിച്ചു. ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, പോളിഷ്, അറബി എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍ #Nativityscene എന്ന ഹാന്‍ഡിലില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

Source: vaticannews.va

Attachments
Back to Top

Never miss an update from Syro-Malabar Church