പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​: കേ​ന്ദ്രം പു​ന​ര​വ​ലോ​ക​നം ന​ട​ത്ത​ണമെന്ന് മാ​ര്‍ ആ​ല​ഞ്ചേ​രി::Syro Malabar News Updates പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​: കേ​ന്ദ്രം പു​ന​ര​വ​ലോ​ക​നം ന​ട​ത്ത​ണമെന്ന് മാ​ര്‍ ആ​ല​ഞ്ചേ​രി
24-December,2019

കൊ​​​​ച്ചി: പൗ​​​​ര​​​​ത്വ നി​​​​യ​​​​മ​ ഭേ​​​​ദ​​​​ഗ​​​​തി സം​​​​ബ​​​​ന്ധി​​​​ച്ചു കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ ആ​​​​വ​​​​ശ്യ​​​​മാ​​​​യ പു​​​​ന​​​​ര​​​​വ​​​​ലോ​​​​ക​​​​നം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നു സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭാ മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ്പും കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​ന്‍റു​​​​മാ​​​​യ ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​ജ് ആ​​​​ല​​​​ഞ്ചേ​​​​രി. നിയമം‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന രീ​​​​തി​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പ​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ വേ​​​​ണ്ട​​​​ത്ര കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന​​​​ക​​​​ള്‍ ന​​​​ട​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. സു​​​​പ്രീംകോ​​​​ട​​​​തി​​​​യു​​​​ടെ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ലു​​​​ള്ള തീ​​​​രു​​​​മാ​​​​നം നി​​​​ര്‍​ണാ​​​​യ​​​​ക​​​​മാ​​​​ണ്. പൗ​​​​ര​​​​ത്വ നി​​​​യ​​​​മ​ ഭേ​​​​ദ​​​​ഗ​​​​തി സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള പ്ര​​​​ശ്ന​​​​ങ്ങ​​​​ള്‍ മ​​​​ത​​​​ങ്ങ​​​​ള്‍ ത​​​​മ്മി​​​​ലു​​​​ള്ള ഭി​​​​ന്ന​​​​ത​​​​യും വ​​​​ര്‍​ഗീ​​​​യ​​​​ത​​​​യു​​​​മാ​​​​യി വ​​​​ള​​​​രാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​രു​​​​ത്. ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​പ​​​​ര​​​​മാ​​​​യ ച​​​​ര്‍​ച്ച​​​​ക​​​​ള്‍ ന​​​​ട​​​​ക്ക​​​​ണം. സം​​​​യ​​​​മ​​​​ന​​​​ത്തി​​​ന്‍റെ പാ​​​​ത​​​​യാ​​​​ണു സ​​​​ഭ എ​​​​ന്നും ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ലു​​​​ള്ള സ​​​​ഭാ​​​​ നി​​​​ല​​​​പാ​​​​ട് സ​​​​ര്‍​ക്കാ​​​​രി​​​​നെ അ​​​​റി​​​​യി​​​​ക്കു​​​​മെ​​​​ന്നും ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ആ​​​​ല​​​​ഞ്ചേ​​​​രി അ​​​​റി​​​​യി​​​​ച്ചു.

Source: deepika. com

Attachments
Back to Top

Never miss an update from Syro-Malabar Church