ക​ർ​ഷ​ക​ര​ക്ഷാ​ സം​ഗ​മ​വും ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ഇ​ന്ന് ::Syro Malabar News Updates ക​ർ​ഷ​ക​ര​ക്ഷാ​ സം​ഗ​മ​വും ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ഇ​ന്ന്
16-December,2019

ആലപ്പുഴ: കർഷക അവഗണനയ്ക്കെതിരേ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ കർഷകരക്ഷാ സംഗമവും കളക്ടറേറ്റ് മാർച്ചും ഇന്ന് ഉച്ചയ്ക്കു രണ്ടിനു നടക്കും. 

ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ മഹാസംഗമം ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. സഹായമെത്രാൻ മാർ തോമസ് തറയിൽ അധ്യക്ഷത വഹിക്കും.

സംഗമത്തിനുശേഷം കർഷക പ്രശ്നങ്ങളിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ടു കളക്ടർക്കു നിവേദനം നൽകും. സംഗമത്തിൽ ആലപ്പുഴ, എടത്വ, പുളിങ്കുന്ന്, ചന്പക്കുളം, തുരുത്തി, ചങ്ങനാശേരി, കോട്ടയം,കുടമാളൂർ, അതിരന്പുഴ, മണിമല, നെടുങ്കുന്നം,കുറുന്പനാടം, തൃക്കൊടിത്താനം എന്നീ ഫൊറോനകളിൽനിന്നുള്ള 20,000ത്തോളം കർഷകരും കർഷകത്തൊഴിലാളികളും വിശ്വാസികളും പങ്കെടുക്കും.

കർഷകരക്ഷാസംഗമത്തിനു മുന്നോടിയായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്നുവന്ന വിളംബരജാഥകൾ ഇന്നലെ സമാപിച്ചു. ആദ്യദിനം കോട്ടയം ലൂർദ് പള്ളിയിൽനിന്ന് ആരംഭിച്ച വിളംബരജാഥ ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിലും രണ്ടാം ദിനം എടത്വ, ചന്പക്കുളം, പുളിങ്കുന്ന് എന്നീ ഫൊറോനകളിലെ പര്യടനത്തിനു ശേഷം ആലപ്പുഴ പഴവങ്ങാടി പള്ളിയിലും സമാപിച്ചു.


Source: Deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church