പാ​ലാ ക​ർ​ഷ​ക​മ​തി​ൽ: പതിനായിരങ്ങൾ കണ്ണികളാകും ::Syro Malabar News Updates പാ​ലാ ക​ർ​ഷ​ക​മ​തി​ൽ: പതിനായിരങ്ങൾ കണ്ണികളാകും
13-December,2019

അരുവിത്തുറ: പാലാ രൂപത നാളെ സംഘടിപ്പിക്കുന്ന കർഷക മതിലിൽ അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ നിന്ന് ആയിരങ്ങൾ പങ്കെടുക്കും. അരുവിത്തുറ പള്ളി പാരീഷ് ഹാളിൽ നടന്ന യോഗത്തിൽ ഫൊറോന വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപറന്പിൽ അധ്യക്ഷത വഹിച്ചു. ഇടവകയിലെ പാരീഷ് കൗണ്സിൽ, പിതൃവേദി,മാതൃവേദി, വിൻസെന്റ് ഡി പോൾ, എസ്എംവൈഎം, മിഷൻ ലീഗ്, കുടുംബകൂട്ടായ്മ,എകെസിസി, ലീജിയൻ ഓഫ് മേരി, ദീപിക ഫ്രണ്ട്സ് ക്ലബ്, ഫ്രാൻസിസ്കൻ അല്മായസഭ എന്നീ സഘടനകളുടെ ഭാരവാഹികൾ പങ്കെടുത്തു. 

 

ഗവണ്മെന്റിന് നൽകാനുള്ള ഭീമഹർജിയിൽ അരുവിത്തുറ ഇടവകയിൽനിന്ന് 5000ഒപ്പുകൾ ശേഖരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞു. ഫൊറോന വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറന്പിൽ, അസി. വികാരിമാരായ ഫാ. ജോർജ് പൈന്പിള്ളിൽ, ഫാ.സ്കറിയ മേനാംപറന്പിൽ, അരുവിത്തുറ കോളജ് ബർസാർ ഫാ.ജോർജ് പുല്ലുകാലായിൽ,കൈക്കാരന്മാരായ ജോയി കിഴവഞ്ചിയിൽ,സണ്ണി കൊട്ടുകാപ്പള്ളിൽ, ഷാജു ആലയ്ക്കാപ്പറന്പിൽ, സിജി വള്ളിക്കാപ്പിൽ, പാരീഷ് കൗണ്സിൽ സെക്രട്ടറി അഡ്വ. ആന്റോ കോന്തിയാമഠത്തിൽ, ജനറൽ കണ്വീനർ ജോർജ് വടക്കേൽ എന്നിവരുടെ നേതൃത്വത്തിൽ കർഷക മതിൽ വിജയിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. 

 

അരുവിത്തുറ പള്ളി മൈതാനം, വെയിൽകാണാംപാറ,പെരുന്നിലം, പനച്ചികപ്പാറ, ആനിയിളപ്പ്, നടയ്ക്കൽ, ഈലക്കയം, കടുവാമുഴി ബസ് സ്റ്റാൻഡ്, കൊണ്ടൂർ,അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്നും ബസുകൾ പുറപ്പെടും.

 

വിളംബരകാഹളം മുഴക്കി എകെസിസി 

 

ചെമ്മലമറ്റം: പാലായിൽ നടക്കുന്ന പാലാ രൂപത കർഷകറാലിക്ക് അഭിവാദ്യം അർപ്പിച്ച് എകെസിസി ചെമ്മലമറ്റം യൂണിറ്റ് വിളംബര കാഹളം മുഴക്കി ഇടവകയിലെ 30വാർഡുകളിൽ പ്രത്യക യോഗങ്ങൾ സംഘടിപ്പിച്ചു. നാളെ ഉച്ചകഴിഞ്ഞ് ഒന്നിന് നിരവധി വാഹനങ്ങളുടെയും നിശ്ചല ദൃശങ്ങളുടെയും അകന്പടിയോടെ നുറുകണക്കിന് കർഷകർ പാലായിലേക്ക് നിങ്ങും. 

 

ഫാ. സഖറിയാസ് ആട്ടപ്പാട്ട് റാലി ഫ്ളാഗ്ഓഫ് ചെയ്യും. ഫാ. ജോസഫ് കൈതോലിൽ, ബെന്നി കിണറ്റുകര, സോജൻ ആലയ്ക്കാപ്പള്ളി, റോയി നരിതൂക്കിൽ, ബെന്നി പതിപ്പള്ളി , ജോസഫ് പരുത്തിയിൽ, കുഞ്ഞ് കിഴക്കേമുറി തുടങ്ങിയവർ നേതൃത്വം നൽകും.

 

ഐക്യദാർഢ്യം പ്രഖ്യാപിച്ചു

 

പാലാ: കർഷക മഹാസംഗമത്തിന് ഫ്രാൻസിസ്കൻ അല്മായ സഭ പാലാ രൂപത സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രൂപതയിലെ എല്ലാ യൂണിറ്റുകളിൽ നിന്നും സഭാംഗങ്ങൾ സജീവമായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രൂപത പ്രസിഡന്റ് സോജൻ മാത്യു കോയിക്കൽ വാരപ്പറന്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫാ.ആന്റണി വെച്ചൂർ, ജോ സെബാസ്റ്റ്യൻ മണിക്കൊന്പേൽ, ടോമി കെ. മാത്യു, തോമസ് മാത്യു, ആലീസ് മാത്യു ചൊന്പോത്തിനാൽ, തോമസ് ജോസഫ്, റോസമ്മ ജോസ് എന്നിവർ പ്രസംഗിച്ചു. 

സ്ക്വാഡ് പ്രവർത്തനവുമായി പിതൃവേദി 

പാലാ: രൂപത നേതൃത്വം നൽകുന്ന പാലാ കർഷക സംഗമത്തിന്റെ വിജയത്തിനായി പിതൃവേദി സ്ക്വാഡ് പ്രവർത്തനം സജീവമാക്കി. രൂപതയിലെ മുഴുവൻ ഇടവകകളും കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടത്തുന്നത്. രൂപതാകമ്മിറ്റിയുടെ നിർദേശമനുസരിച്ച് പിതൃവേദിയംഗങ്ങൾ ഓരോ ഇടവകളിലും സജീവപ്രവർത്തനം നടത്തി. 

ഇടവകളിലെ പള്ളിയോഗങ്ങളോടും കുടുംബകൂട്ടായ്മ യൂണിറ്റുകളോടും മറ്റ് സംഘടനകളോടും ചേർന്നാണ് ഭവനസന്ദർശനം, കൂട്ടായ്മകൾ എന്നിവ നടത്തിയത്. സംഗമത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനൊപ്പം ഭീമഹർജിയിലേക്ക് ഒപ്പ് ശേഖരിക്കാനും പിതൃവേദി ശ്രദ്ധചെലുത്തി. സംഗമദിവസം വോളന്റിയർസേവനത്തിനുള്ള ടീമിനേയും നിയോഗിച്ചിട്ടുണ്ട്. 

രൂപത ഡയറക്ടർ റവ.ഡോ. ഷീൻ പാലയ്ക്കത്തടത്തിൽ, പ്രസിഡന്റ് ജോസ് ജോണ് കീലത്ത്, സെക്രട്ടറി ജോസഫ് വടക്കേൽ, ഭാരവാഹികളായ സാജു കാരാമയിൽ, കുര്യാക്കോസ് പാറപ്ലാക്കൽ, ജോസ് മുത്തനാട്ട്, ജോർജ് നരിക്കാട്ട്, ഏബ്രഹാം ഐരാറ്റുപടവിൽ, ബെന്നി കോച്ചേരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. 

ളാലം പഴയപള്ളി ഇടവകയിൽനിന്ന് 

പാലാ: നാളെ നടക്കുന്ന കർഷക സംഗമത്തിൽ ളാലം പഴയ പള്ളി ഇടവകയിൽനിന്നു 2500ഓളം കർഷകർ പങ്കെടുക്കുമെന്ന് വികാരി ഫാ. ജോണ്സണ് പുള്ളീറ്റ് അറിയിച്ചു. എകെസിസി രൂപത പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ, ഫാ. മൈക്കിൾ വടക്കേക്കര, ഫാ.ജോണ്സണ് പാക്കരന്പേൽ തുടങ്ങിയവർ പ്രസംഗിച്ചു.

വോളന്റിയര് മീറ്റ് ഇന്ന്

പാലാ: കര്ഷക മഹാസമ്മേളനത്തിന്റെ വിജയകരമായ സംഘാടനത്തിന് നേതൃത്വം കൊടുക്കുന്നതിനുള്ള സന്നദ്ധ പ്രവര്ത്തകരുടെ വിശേഷാല് സമ്മേളനം ഇന്ന് രാവിലെ പത്തിന് ബിഷപ്സ് ഹൗസില് നടക്കും. എകെസിസി, ഇന്ഫാം, പിഎസ്ഡബ്ല്യുഎസ്, ഡിഎഫ്സി, ഡിസിഎംഎസ്, എസ്എംവൈഎം ഇവാഞ്ചലൈസേഷന്, പിതൃവേദി,മാതൃവേദി, വിന്സെന്റ് ഡി പോള് സൊസൈറ്റി, ചെറുപുഷ്പ മിഷന്ലീഗ് തുടങ്ങി രൂപതയുടെ എല്ലാ സംഘടനകളും തങ്ങളുടെ സന്നദ്ധ സേനാംഗങ്ങള് അടങ്ങുന്ന ടീം ഒരുമിച്ചും തനിച്ചുമിരുന്ന് കര്ഷകമതില്, കര്ഷകറാലി,കര്ഷക മഹാസംഗമം എന്നിവ സംബന്ധിച്ച കാര്യങ്ങള് ചര്ച്ചചെയ്യും. മോണ്. ജോസഫ് കുഴിഞ്ഞാലില് അധ്യക്ഷത വഹിക്കും. 

കര്ഷക മതിലിന്റെ ഭാഗമാകും

പാലാ: പാലാ സോഷ്യല് വെല്ഫെയര് സൊസൈറ്റിയുടെ ഭാഗമായുള്ള സ്വാശ്രയസംഘങ്ങള്, കര്ഷകദള ഫെഡറേഷനുകള്, സ്വയം സഹായസംഘങ്ങള്, കര്ഷകദളങ്ങള് എന്നിവയില് അംഗങ്ങളായ മുഴുവന് കര്ഷകരും പാലായില് നാളെ നടക്കുന്ന കര്ഷക മഹാസമ്മേളനത്തില് പങ്കുചേരുമെന്ന് ഡയറക്ടര് ഫാ. മാത്യു പുല്ലുകാലായില് അറിയിച്ചു.


Source: Deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church