ഗ്രേറ്റ് ബ്രിട്ടന് രൂപത വിമന്സ് ഫോറം സമ്മേളനം ::Syro Malabar News Updates ഗ്രേറ്റ് ബ്രിട്ടന് രൂപത വിമന്സ് ഫോറം സമ്മേളനം
08-December,2019

ബര്മിങാം: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപത വിമന്സ് ഫോറത്തിന്റെ പ്രഥമ ദേശീയ സമ്മേളനം ‘തോത്താ പുല്ക്രാ’ ബര്മിങ്ങാമിലെ ബഥേല് കണ്വന്ഷന് സെന്ററില് നടന്നു. രൂപതയിലെ എട്ടു റീജിയനുകളില്നിന്ന് ആയിരക്കണക്കിനു വനിതാ ഫോറം അംഗങ്ങള് പങ്കെടുത്തു. 

യൂറോപ്പിലെ ഏറ്റവും വലിയ കത്തോലിക്കാ വനിതാ കൂട്ടായ്മയാണിതെന്ന് ഗ്രേറ്റ് ബ്രിട്ടന് രൂപതാദ്ധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് പറഞ്ഞു. 

രൂപതയുടെ വളര്ച്ചയില് വനിതാ ഫോറം നിര്ണായക സ്വാധീനം ചെലുത്തി. ദൈവം സൗന്ദര്യമാണെന്നും ആ സൗന്ദര്യം പൂര്ണമായി കാണപ്പെടുന്നത് പരിശുദ്ധ കന്യാമറിയത്തില് ആണെന്നും ദൈവിക സൗന്ദര്യം പൂര്ണമായും പ്രകാശിതമാകുന്നത് സമ്പൂര്ണ സമര്പ്പണത്തില് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.സമ്മേളനത്തോടനുബന്ധിച്ചു പ്രശസ്ത മനഃശാസ്ത്ര വിദഗ്ധയും പ്രഭാഷകയുമായ സിസ്റ്റർ ഡോ. ജോവാന് ചുങ്കപ്പുര ക്ലാസ് നയിച്ചു.

വികാരി ജനറാള്മാരായ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് , ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, ഫാ. ജോര്ജ് ചേലക്കല്, വിമന്സ് ഫോറം കമ്മീഷന് ചെയര്മാന് ഫാ. ജോസ് അഞ്ചാനിക്കല്, വിമന്സ് ഫോറം ഡയറക്ടര് സിസ്റ്റർ കുസുമം ജോസ് എസ്എച്ച്, പ്രസിഡന്റ് ജോളി മാത്യു, സിസ്റ്റർ ഷാരോണ് സിഎംസി, സെക്രട്ടറി ഷൈനി മാത്യു, ട്രഷറര് ഡോ. മിനി നെല്സണ് എന്നിവര് പ്രസംഗിച്ചു. 

രൂപതയുടെ വിവിധ റീജിയനുകളിലെ ഇടവകകളില്നിന്നും മിഷനുകളില്നിന്നും എത്തിയ വൈദികര്, സമര്പ്പിതര്, വിമന്സ് ഫോറം ഭാരവാഹികള് തുടങ്ങിയവര് പരിപാടികള്ക്കു നേതൃത്വം നല്കി വിമന്സ് ഫോറം അംഗങ്ങളുടെ കലാപരിപാടികള് അരങ്ങേറി.

 


Source: Deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church