വിശ്വാസത്തില്‍ അടിയുറച്ച് പ്രതിസന്ധികളെ തരണംചെയ്യുക മാര്‍ മാത്യു അറയ്ക്കല്‍::Syro Malabar News Updates വിശ്വാസത്തില്‍ അടിയുറച്ച് പ്രതിസന്ധികളെ തരണംചെയ്യുക മാര്‍ മാത്യു അറയ്ക്കല്‍
02-December,2012

കാഞ്ഞിരപ്പള്ളി: വിശ്വാസത്തില്‍ അടിയുറച്ചും ദൈവകൃപയില്‍ ആശ്രയിച്ചും മുന്നേറുമ്പോള്‍ ജീവിത പ്രതിസന്ധികളെ തരണംചെയ്യുവാന്‍ ശക്തികൈവരിക്കുമെന്ന് ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍.  

 
കാഞ്ഞിരപ്പള്ളി രൂപതാ പാസ്ററല്‍ കൌണ്‍സില്‍ കൂവപ്പള്ളി അമല്‍ജ്യോതിയില്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍.  നവസുവിശേഷവല്‍ക്കരണ കാലഘട്ടത്തില്‍ കുടുംബങ്ങളും കൂട്ടായ്മകളും ദൈവസ്നേഹത്തിലും അരൂപിയിലും നിറഞ്ഞുപ്രകാശിക്കണം. വിശ്വാസിസമൂഹത്തില്‍ പരസ്പരസ്നേഹവും ഐക്യവും ഊട്ടിയുറപ്പിക്കണമെന്നും മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു.  
 
പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഡോ.മാത്യു പായിക്കാട്ട്, സിഞ്ചെല്ലൂസ് റവ.ഡോ.ജോസ് പുളിക്കല്‍, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.  ഉത്തര്‍പ്രദേശ് മുന്‍ ഡി.ജി.പി. എബ്രഹാം കുര്യന്‍ ഐ.പി.എസ്. 'സഭയുടെ ഭാവി വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു.
സോഷ്യല്‍ ആന്റ് ഹെല്‍ത്ത്, ചാരിറ്റി, എഡ്യുക്കേഷന്‍,  പാസ്ററല്‍ ആനിമേഷന്‍, കമ്യൂണിക്കേഷന്‍ ആന്റ് പബ്ളിക് റിലേഷന്‍സ്, റിന്യൂവല്‍ ആക്ടിവിറ്റീസ്, റിലീജിയസ് ആന്റ് ഫോര്‍മേഷന്‍സ് എന്നിങ്ങനെ രൂപതയിലെ വിവിധ കമ്മീഷനുകളുടെ പ്രവര്‍ത്തനറിപ്പോര്‍ട്ടും കര്‍മ്മപദ്ധതികളും ചെയര്‍മാന്മാരായ ഫാ.ജോസഫ് പൊങ്ങന്താനം, ഫാ.മാത്യു വടക്കേല്‍, ഫാ.സക്കറിയാസ് ഇല്ലിക്കമുറിയില്‍, ഫാ.മാര്‍ട്ടിന്‍ വെള്ളിയാംകുളം, ഫാ.സെബാസ്റ്യന്‍ കൊല്ലംകുന്നേല്‍, സെക്രട്ടറിമാരായ പി.എസ്.വര്‍ഗീസ്, സിസ്റര്‍ പ്രതിഭ എസ്.ഡി., ജോസഫ് മാത്യു പതിപ്പള്ളില്‍, ജോര്‍ജ് കൂരമറ്റം, ബിന്‍സ് എം.മൂലയില്‍, സണ്ണി എട്ടിയില്‍, സിസ്റര്‍ ജാന്‍സി മരിയ സി.എം.സി. എന്നിവര്‍ അവതരിപ്പിച്ചു.  ഫാ.സെബാസ്റ്യന്‍ കൈപ്പന്‍പ്ളാക്കല്‍, ജോര്‍ജുകുട്ടി ആഗസ്തി എന്നിവര്‍ പ്രാര്‍ത്ഥനാശുശ്രൂഷ നയിച്ചു.  രൂപതാ ചാന്‍സിലര്‍ റവ.ഡോ.കുര്യന്‍ താമരശ്ശേരി, അമല്‍ജ്യോതി കോളജ് മാനേജര്‍ ഫാ.വര്‍ഗ്ഗീസ് പരിന്തിരിക്കല്‍, പ്രൊക്യുറേറ്റര്‍ ഫാ.ആന്റണി മണിയങ്ങാട്ട്, പാസ്ററല്‍ കൌണ്‍സില്‍ എക്സിക്യൂട്ടീവ് സമിതിയംഗങ്ങളായ ടെസി തോമസ് ഒഴുകയില്‍, ത്രേസ്യാക്കുട്ടി കല്ലമ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
 
ഫോട്ടോ അടിക്കുറിപ്പ്
കാഞ്ഞിരപ്പള്ളി രൂപത പാസ്ററല്‍ കൌണ്‍സില്‍ കൂവപ്പള്ളി അമല്‍ജ്യോതിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. ഉത്തര്‍പ്രദേശ് മുന്‍ ഡി.ജി.പി. എബ്രഹാം കുര്യന്‍, പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഡോ.മാത്യു പായിക്കാട്ട്, സിഞ്ചെല്ലൂസ് റവ.ഡോ.ജോസ് പുളിക്കല്‍, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്യന്‍ എന്നിവര്‍ സമീപം. 

Source: smcim

Attachments




Back to Top

Never miss an update from Syro-Malabar Church