കെ​സി​ബി​സി ശീ​ത​കാ​ല സ​മ്മേ​ള​നം നാ​ളെ മു​ത​ൽ::Syro Malabar News Updates കെ​സി​ബി​സി ശീ​ത​കാ​ല സ​മ്മേ​ള​നം നാ​ളെ മു​ത​ൽ
03-December,2019

കൊ​​​ച്ചി: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ ​മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ സ​​​മ്മേ​​​ള​​​നം നാ​​​ളെ മു​​​ത​​​ൽ ആ​​​റു വ​​​രെ ആ​​​സ്ഥാ​​​ന കാ​​​ര്യാ​​​ല​​​യ​​​മാ​​​യ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കും. കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ​​​യും (കെ​​​സി​​​സി) കെ​​​സി​​​ബി​​​സി​​​യു​​​ടെ​​​യും സം​​​യു​​​ക്ത​​​യോ​​​ഗം നാ​​​ളെ രാ​​​വി​​​ലെ 9.30ന് ​​​കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.
 
മി​​​ഷ​​​ന​​​റി മാ​​​ന​​​സാ​​​ന്ത​​​രം, മി​​​ഷ​​​ണ​​​റി രൂ​​​പീ​​​ക​​​ര​​​ണം എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളെ ആ​​​സ്പ​​​ദ​​​മാ​​​ക്കി റ​​​വ. ഡോ. ​​​ജോ​​​ഷി മ​​​യ്യാ​​​റ്റി​​​ൽ, റ​​​വ. ഡോ. ​​മേ​​​രി പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. 32 ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​നി​​​ന്നു പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ അം​​​ഗ​​​ങ്ങ​​​ളും യു​​​വ​​​ജ​​​ന, സ​​​ന്യാ​​​സ, അ​​​ല്മാ​​​യ സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ‌
 
കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ലെ മ​​​ത​​​ബോ​​​ധ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു ത​​​ന​​​താ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യ ഫാ. ​​​മാ​​​ത്യു ന​​​ട​​​ക്ക​​​ലി​​​ന്‍റെ സ്മ​​​ര​​​ണ​​​ക്കാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ മ​​​ത​​​ബോ​​​ധ​​​ന അ​​​വാ​​​ർ​​​ഡ് കോ​​​ഴി​​​ക്കോ​​​ട് രൂ​​​പ​​​ത​​​യി​​​ലെ എം.​​​എം. ഏ​​​ബ്ര​​​ഹാം, ഇ​​​ടു​​​ക്കി രൂ​​​പ​​​ത​​​യി​​​ലെ ജോ​​​യ്സ് മാ​​​ത്യു, തി​​​രു​​​വ​​​ന​​​ന്ത​​​​പു​​​രം (മ​​​ല​​​ങ്ക​​​ര) അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ഡോ. ​​​തോ​​​മ​​​സ്കു​​​ട്ടി പ​​​ന​​​ച്ചി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്കു ന​​​ല്കും.
 
കെ​​​സി​​​ബി​​​സി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​ഭ​​​യും സ​​​മൂ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യും. കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ക​​​ത്തോ​​​ലി​​​ക്കാ രൂ​​​പ​​​ത​​​ക​​​ളു​​​ടെ​​​യും മെ​​​ത്രാ​​ന്മാ​​​ർ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church