കത്തോലിക്ക വനിതകള്‍രാഷ്ട്രീയരംഗത്തേക്കു കടന്നുവരണം' ::Syro Malabar News Updates കത്തോലിക്ക വനിതകള്‍രാഷ്ട്രീയരംഗത്തേക്കു കടന്നുവരണം'
30-November,2019

കൊച്ചി: കത്തോലിക്കാ വനിതകള് രാഷ്ട്രീയരംഗത്തേക്കു കടന്നുവരണമെന്ന ആഹ്വാനവുമായി കെസിബിസി വിമന്സ് കമ്മീഷന് ചെയര്മാന് ബിഷപ്പ് ഡോ. ജോസഫ് കാരിക്കശേരി. വിമന്സ് കമ്മീഷന് സംസ്ഥാനഘടകത്തിന്റെ നേതൃത്വത്തില് രണ്ടുദിവസത്തെ പഠനശിബിരം പാലാരിവട്ടം പിഒസിയില് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. കമ്മീഷന് എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിന് ആന്സില് ഫ്രാന്സീസ് അധ്യക്ഷത വഹിച്ചു. 

പിഒസി ഡയറക്ടര് റവ. ഡോ. വര്ഗീസ് വള്ളിക്കാട്ട്, കെസിബിസി വിമന്സ് കമ്മീഷന് സ്പിരിച്വല് ഡയറക്ടര് ഫാ. വില്സന് ഇലവത്തുങ്കല് കൂനന്, മലബാര് സോണല് ഡയറക്ടര് മോണ്. തോമസ് പനയ്ക്കല്,ഡെല്സി ലൂക്കാച്ചന്, അല്ഫോന്സ ആന്റില്സ്, ആനി ഇളയിടംസ ഷീജ ഏബ്രഹാം എന്നിവര് പ്രസംഗിച്ചു. കെആര്എല്സിസി വൈസ് പ്രസിഡന്റ് ഷാജി ജോര്ജ്, പ്രഫ. മഞ്ജു പട്ടാണി, പ്രഫ. കെ.വി. റീത്താമ്മ എന്നിവര് ക്ലാസുകള് നയിച്ചു. സോണല് സെക്രട്ടറിമാര് റിപ്പോര്ട്ടുകള് അവതരിപ്പിച്ചു. 


Source: Pravachavakasabdam.com

Attachments
Back to Top

Never miss an update from Syro-Malabar Church