പാപ്പാ ഫ്രാന്സിസ് നന്ദിയോടെ മാതൃസന്നിധിയില് ::Syro Malabar News Updates പാപ്പാ ഫ്രാന്സിസ് നന്ദിയോടെ മാതൃസന്നിധിയില്
28-November,2019

അപ്പസ്തോലിക യാത്രയ്ക്കു പരിസമാപ്തിയായി. മേരി മേജര് ബസിലിക്കയിലെ ദൈവമാതൃ സന്നിധിയില് എത്തി നന്ദിയര്പ്പിച്ചു.

ഒരു നീണ്ടയാത്രയുടെ അന്ത്യം

നവംബര് 26-Ɔο തിയതി ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.05-നാണ് പാപ്പാ ജപ്പാനില്നിന്നും വിമാനമാര്ഗ്ഗം റോമിലെ ഫുമിചീനോ വിമാനത്താവളത്തില് ഇറങ്ങിയത്.

“ഓള് നിപ്പോണ് എയര്വെയ്സി”ന്റെ (All Nippon Airways Boeing 787-9) പ്രത്യേക വിമാനത്തില് വന്നിറങ്ങിയ പാപ്പാ ഫ്രാന്സിസ് ക്ഷീണിതനായി കാണപ്പെട്ടുവെങ്കിലും,പതിവുതെറ്റിക്കാതെ വിമാനത്താവളത്തില്നിന്നും കാറില് നേരെ പുറപ്പെട്ടത് റോമിലെ മേരി മേജര് ബസിലിക്കയിലുള്ള  "റോമിന്റെ രക്ഷിക" (Salus Populi Romani) എന്ന അപരനാമത്തില് അറിയപ്പെടുന്ന ദൈവമാതാവിന്റെ ചെറിയ അള്ത്താരയിലെ  ചിത്രത്തിരുനടയിലേയ്ക്കാണ്.  അള്ത്താരയില് പുഷ്പര്ച്ചന നടത്തിയശേഷം അവിടെ ഉപവിഷ്ടനായി 15മിനിറ്റോളം മൗനമായി പ്രാര്ത്ഥിച്ചു. എന്നാട്ടാണ് കാറില് 6കി.മീ. അകലെ വത്തിക്കാനിലെ പേപ്പല് വസതി, സാന്താ മാര്ത്തയിലേയ്ക്കു മടങ്ങിയത്.

ഈശോസഭയിലെ സഹോദരങ്ങള്ക്കൊപ്പം

ചൊവ്വാഴ്ച  രാവിലെ മുഴുവന് ജപ്പാനിലെ ടോക്കിയോ നഗരത്തിലുള്ള ഈശോസഭാംഗങ്ങളുടെ പുരാതനമായ സോഫിയ യൂണിവവേഴ്സിറ്റി സന്ദര്ശിക്കാനാണ്. ജപ്പാനിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റികളില് ഒന്നാണിത്. 34-ല് അധികം ശാസ്ത്രവകുപ്പുകളുള്ള യൂണിവേഴ്സിറ്റിയിലെ വിദ്യാര്ത്ഥികളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയെ അഭിസംബോധനചെയ്ത ശേഷമാണ് പാപ്പാ, ടോക്കിയോ നഗരത്തിലെ ഹനേഡ രാജ്യാന്ത്ര വിമാനത്താവളത്തില്നിന്നും മടക്കായാത്ര ആരംഭിച്ചത്.

ജപ്പാനിലെ സമയം രാവിലെ 11.35-ന് പുറപ്പെട്ട പാപ്പാ 8മണിക്കൂര് നേരിട്ട് പറന്നാണ് വൈകുന്നേരം റോമിലെ സമയം 5.05-ന് ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തില് ഇറങ്ങിയത്.


Source: Deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church