മാധ്യമജാഗ്രതയെക്കുറിച്ച് യുവജനങ്ങള് ബോധവാന്മാരായിരിക്കണം: കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരി::Syro Malabar News Updates മാധ്യമജാഗ്രതയെക്കുറിച്ച് യുവജനങ്ങള് ബോധവാന്മാരായിരിക്കണം: കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരി
18-November,2019

ആധുനിക മാധ്യമങ്ങള് ഫലപ്രദമായ രീതിയില് ഉപയോഗിക്കുന്നതില് യുവജനങ്ങള് കൂടുതല് ശ്രദ്ധിക്കണമെന്നും മാധ്യമ ജാഗ്രതയെക്കുറിച്ച് യുവജനങ്ങള് ബോധവാന്മാരായിരിക്കണമെന്നും സീറോ മലബാര് സഭ മേജര് ആര്ച്ച് ബിഷപ് കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരി. കോട്ടയം അതിരൂപതയുടെ യുവജനസംഘടനയായ കെസിഐഎല് സുവര്ണ്ണജൂബിലി വര്ഷത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് കൈപ്പുഴ മാര് മാത്യുമാക്കില് പബ്ലിക് സ്കൂള് ഓഡിറ്റോറിയത്തില് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശ്വാസം,സഭാസ്നേഹം, സമുദായ പൈതൃകം എന്നിവ നിലനിര്ത്താന് യുവജനങ്ങള് എപ്പോഴും ശ്രദ്ധിക്കണമെന്നും മാര് ആലഞ്ചേരി ഓര്മ്മിപ്പിച്ചു. സഭാപാരമ്പര്യവും സമൂദായ പാരമ്പര്യവും സംരക്ഷിക്കുന്നതില് ക്നാനായ സമൂഹം നല്കുന്ന സേവനങ്ങള് നിസ്തുലമാണെന്നും മറ്റ് മതങ്ങള്ക്കും സമൂദായങ്ങള്ക്കും സമൂഹത്തിനും ക്നാനായ സമൂഹം എപ്പോഴും മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോട്ടയം ആര്ച്ച് ബിഷപ് മാര് മാത്യു മൂലക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. കോട്ടയം അതിരൂപത സഹായമെത്രാന് മാര് ജോസഫ് പണ്ടാരശ്ശേരില്, ജസ്റ്റീസ് സിറിയക് ജോസഫ് തുടങ്ങിയവര് പ്രസംഗിച്ചു.

 

 

 


Source: Marianpathram.com

Attachments
Back to Top

Never miss an update from Syro-Malabar Church