ഇടുക്കി രൂപതയിലെ വൈദിക സന്യസ്ത അല്മായ മഹാസംഗമം നാളെ ::Syro Malabar News Updates ഇടുക്കി രൂപതയിലെ വൈദിക സന്യസ്ത അല്മായ മഹാസംഗമം നാളെ
16-November,2019

കട്ടപ്പന: ഫ്രാന്സിസ് മാര്പാപ്പ പ്രഖ്യാപിച്ച അസാധാരണ പ്രേഷിതമാസത്തിന്റെ ഇടുക്കി രൂപതയിലെ സമാപനവും വൈദിക സന്യസ്ത അല്മായ മഹാസംഗമവും നാളെ വെള്ളയാംകുടിയില് നടക്കും. രൂപതയിലെ ഇരുന്നൂറോളം വൈദികരും ആയിരത്തോളം സമര്പ്പിതരും കൈക്കാരന്മാര്, പ്രതിനിധി യോഗാംഗങ്ങള്,കുടുംബകൂട്ടായ്മാ ലീഡേഴ്സ്, വിശ്വാസപരിശീലകര്, ഭക്തസംഘടനാ ഭാരവാഹികള്, ദേവാലയ ശുശ്രൂഷികള് തുടങ്ങിയ അല്മായ പ്രതിനിധികളും മഹാസംഗമത്തിന്റെ ഭാഗമാകും. 

രാവിലെ 7.30ന് ഷംഷാബാദ് രൂപത മെത്രാന് മാര് റാഫേല് തട്ടിലിന്റെ മുഖ്യ കാര്മികത്വത്തില് നടക്കുന്ന കൃതജ്ഞതാ ബലിയോടുകൂടി പരിപാടികള് തുടങ്ങും. ഉച്ചകഴിഞ്ഞ് രണ്ടിന് സമാപനസമ്മേളനത്തില് ഇടുക്കി രൂപത മെത്രാന് മാര് ജോണ് നെല്ലിക്കുന്നേല് അധ്യക്ഷത വഹിക്കും. 

 

മാര് റാഫേല് തട്ടില്, മാര് മാത്യു ആനിക്കുഴിക്കാട്ടില്, മാര് ജോസഫ് അരുമച്ചാടത്ത്,ഫാ. റോയി കണ്ണഞ്ചിറ സിഎംഐ, വികാരി ജനറാള്മാരായ മോണ്. ജോസ് പ്ലാച്ചിക്കല്, മോണ്. ഏബ്രഹാം പുറയാറ്റ്,പ്രൊവിന്ഷ്യല് സിസ്റ്റര് ആനി പോള് സിഎംസി, പ്രൊവിന്ഷ്യല് ഡോ. സിസ്റ്റര് സുഗുണ എഫ്സിസി, പാസ്റ്ററല് കൗണ്സില് സെക്രട്ടറി വി.വി. ലൂക്ക തുടങ്ങിയവര് പ്രസംഗിക്കും

.


Source: pravachavakasabdam.com

Attachments
Back to Top

Never miss an update from Syro-Malabar Church