വത്തിക്കാന് എക്കോണമി സെക്രട്ടറിയേറ്റിന് പുതിയ തലവന് ::Syro Malabar News Updates വത്തിക്കാന് എക്കോണമി സെക്രട്ടറിയേറ്റിന് പുതിയ തലവന്
15-November,2019

സെക്രട്ടറിയേറ്റ് ഫോര് ദ എക്കോണമിയുടെ പുതിയ പ്രിഫെക്ടായി ഈശോസഭ വൈദികന് ഫാ. ജുവാന് അന്റോണിയോ അല്വെസിനെ ഫ്രാന്സിസ് മാര്പാപ്പ നിയമിച്ചു. കര്ദിനാള് ജോര്ജ് പെല്ലിന്റെ കാലാവധി അവസാനിക്കുന്നതിനെ തുടര്ന്നാണ് പുതിയ നിയമനം. 

അടുത്ത വര്ഷം ജനുവരിയില് ഫാ. ജുവാന് സ്ഥാനമേല്ക്കും. 60കാരനായ ഇദ്ദേഹം സ്പെയ്നിലെ മെറിഡാ സ്വദേശിയാണ്.

വത്തിക്കാന്റെസാമ്പത്തികകാര്യങ്ങളുടെ നവീകരണത്തിന് വേണ്ടി ഫ്രാന്സിസ് മാര്പാപ്പ 2014ല് സ്ഥാപിച്ചതാണ് സെക്രട്ടറിയേറ്റ് ഫോര് ഇക്കോണമി. റോമന് കൂരിയായുടെയും വത്തിക്കാന് സിറ്റി സ്റ്റേറ്റ് അഡ്മിനിസ്ട്രേഷന്റെയും സാമ്പത്തികകാര്യങ്ങളുടെ കാര്യനിര്വഹണമാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഓസ്ട്രേലിയക്കാരനായ ആര്ച്ച് ബിഷപ് ജോര്ജ് പെല് ആയിരുന്നു ആദ്യത്തെ പ്രിഫെക്ട്.. നിലവില് ഇദ്ദേഹം ലൈംഗികപീഡനാരോപണത്തെ തുടര്ന്ന് വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. തന്മൂലം 2017മുതല് സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. അഞ്ചുവര്ഷത്തേക്ക് നിയമിതനായ പെല്ലിന്റെ കാലാവധി ഫെബ്രുവരിയില് അവസാനിക്കും.

ഈ ഉത്തരവാദിത്തം അപ്രതീക്ഷിതമായിരുന്നുവെന്ന്പുതിയ സ്ഥാനലബ്ധിയെക്കുറിച്ച് ഫാ. ജുവാന് മാധ്യമങ്ങളോട് പ്രതികരിച്ചു.

 

 


Source: Pravachavakasabdam.com

Attachments
Back to Top

Never miss an update from Syro-Malabar Church