കാമ്പസ് രാഷ്ട്രീയത്തിനെതിരെ ഇന്ന് വൈകുന്നേരം നാലിന് പ്രതിഷേധ സമ്മേളനം ::Syro Malabar News Updates കാമ്പസ് രാഷ്ട്രീയത്തിനെതിരെ ഇന്ന് വൈകുന്നേരം നാലിന് പ്രതിഷേധ സമ്മേളനം
09-November,2019

വിദ്യാലയങ്ങളിലും കലാലയങ്ങളിലും വിദ്യാര്‍ത്ഥിരാഷ്ട്രീയം നിയമവിധേയമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇന്ന് വൈകുന്നേരം നാലിന് പ്രതിഷേധ സമ്മേളനം നടക്കും. സെന്റ് തോമസ് കോളജിലെ പാലോക്കാരന്‍ സ്‌ക്വയറിലാണ് സമ്മേളനം. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. കത്തോലിക്കാകോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷതവഹിക്കും. തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍,കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.


Source: marianpathram.com

Attachments




Back to Top

Never miss an update from Syro-Malabar Church