നല്ല മരണത്തിന് എങ്ങനെ ഒരുങ്ങാം? ::Syro Malabar News Updates നല്ല മരണത്തിന് എങ്ങനെ ഒരുങ്ങാം?
09-November,2019

മരിക്കും എന്നത് എല്ലാവരുടെയും ജീവിതത്തിലെ ഉറപ്പാണ്. എന്നാല്‍ എന്നു മരിക്കുമെന്ന് നമുക്കാര്‍ക്കും അറിയില്ല. പക്ഷേ നന്നായി ജീവിച്ചാല്‍ മാത്രമേ നല്ലതുപോലെ മരിക്കാന്‍ കഴിയൂ. എങ്ങനെയാണ് നല്ലതുപോലെ മരിക്കാന്‍ ജീവിതത്തില്‍ ഒരുങ്ങേണ്ടത് എന്ന് വിശുദ്ധ ഡോണ്‍ ബോസ്‌ക്കോ നമ്മെ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്

1മാസം തോറുമുളള കുമ്പസാരം

2സന്തോഷകരമായ മരണത്തെക്കുറിച്ചുള്ള ധ്യാനം

3ജീവിതത്തില്‍ നേടിയെടുക്കാന്‍ കഴിയുന്ന പുണ്യാഭിവൃദ്ധികളെക്കുറിച്ചുള്ള ദിവസവും ഒരു മണിക്കൂര്‍ നേരത്തെ ധ്യാനം.

4ഏതെങ്കിലും ഒരു വിശുദ്ധനെ തിരഞ്ഞെടുത്ത് ഒരു മാസം ആ വിശുദ്ധന്റെ മാധ്യസ്ഥം തേടി നല്ല മരണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക

5ബെനഡിക്ട് പതിമൂന്നാമന്‍ മാര്‍പാപ്പ രചിച്ച നന്മരണപ്രാര്‍ത്ഥനകള്‍ ചൊല്ലുക


Source: marianpathram.com

Attachments
Back to Top

Never miss an update from Syro-Malabar Church