മ​ദ്യ​ന​യ​ത്തി​ൽ സ​ർ​ക്കാ​ർ ജ​ന​വ​ഞ്ച​ന ന​ട​ത്തു​ന്നു: ഡോ. കാ​രി​ക്കശേ​രി ::Syro Malabar News Updates മ​ദ്യ​ന​യ​ത്തി​ൽ സ​ർ​ക്കാ​ർ ജ​ന​വ​ഞ്ച​ന ന​ട​ത്തു​ന്നു: ഡോ. കാ​രി​ക്കശേ​രി
08-November,2019

കൊ​​​ച്ചി: പ്ര​​​ക​​​ട​​​ന​​പ​​​ത്രി​​​ക​​​യി​​​ൽ പ​​​റ​​​ഞ്ഞ മ​​​ദ്യ​​​ന​​​യം അ​​​ട്ടി​​​മ​​​റി​​​ച്ചു സ​​​ർ​​​ക്കാ​​​ർ ജ​​​ന​​​വ​​​ഞ്ച​​​ന ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​ന്നു കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ മു​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് കാ​​​രി​​​ക്ക​​​ശേ​​​രി. പ​​​ഴ​​​വ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​ന്നു മ​​​ദ്യം ഉ​​​ത്പാ​​ദി​​​പ്പി​​​ച്ചു മ​​​ദ്യം കു​​​ടി​​​ൽവ്യ​​​വ​​​സാ​​​യ​​​മാ​​​ക്കി മാ​​​റ്റാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ വി​​​വി​​​ധ മ​​​ദ്യ​​​വി​​​രു​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളെ സ​​​ഹ​​​ക​​​രി​​​പ്പി​​​ച്ചു കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി​​​യും കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യും എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍​ഹാ​​​ളി​​​നു മു​​​ന്പി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ജ​​​ന​​​സ​​​ഹ​​​സ്ര നി​​​ൽ​​​പ്പു​​​സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​ക​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 

ക​​​ർ​​​ഷ​​​ക പ്രേ​​​മ​​​ത്തി​​​ന്‍റെ പേ​​​രും ​പ​​​റ​​​ഞ്ഞു മ​​​ദ്യ​​​വാ​​​റ്റു​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​നാ​​ണു സ​​​ർ​​​ക്കാ​​​ർ നീ​​​ക്കം. 29ൽ​​നി​​ന്ന് ബാ​​റു​​ക​​ളു​​ടെ എ​​ണ്ണം 536ആ​​യി. ബി​​​യ​​​ർ പാ​​​ർ​​​ല​​​റു​​​ക​​​ൾ 378എ​​​ണ്ണ​​​മാ​​​യി. ഘ​​​ട്ടം ഘ​​​ട്ട​​​മാ​​​യി മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​ക്കി കേ​​​ര​​​ള​​​ത്തെ മ​​​ദ്യ​​​ത്തി​​​ൽ മു​​​ക്കി​​​ക്കൊ​​​ല്ലാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​നു യാ​​​തൊ​​​രു ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യു​​​മി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള മ​​​ദ്യ​​​വി​​​രു​​​ദ്ധ ഏ​​​കോ​​​പ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റീസ് പി.​​​കെ. ഷം​​​സു​​​ദീ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച പ​​​രി​​​പാ​​​ടി​​​യി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക അ​​​ഗ്നി​​​ക്കി​​​ര​​​യാ​​​ക്കി പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. വാ​​​റ്റു​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ്ര​​​തീ​​​കാ​​​ത്മ​​​ക ശി​​​ല്പം പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 

കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ, കേ​​​ര​​​ള മ​​​ദ്യ​​​നി​​​രോ​​​ധ​​​ന സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​വ​​​ർ​​​ഗീ​​​സ് മു​​​ഴു​​​ത്തേ​​​റ്റ്, സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ അ​​​ഡ്വ.​​​ ചാ​​​ർ​​​ളി പോ​​​ൾ, പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള, പ്ര​​​ഫ.​​​കെ.​​​കെ. കൃ​​​ഷ്ണ​​​ൻ, ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ൻ ബൈ​​​ജു, യോ​​​ഹ​​​ന്നാ​​​ൻ ആ​​​ന്‍റ​​​ണി, ആ​​​ന്‍റ​​​ണി ജേ​​​ക്ക​​​ബ്, ഫാ.​​​പോ​​​ൾ കാ​​​രാ​​​ച്ചി​​​റ, ഫാ. ​​​ഗി​​​ൽ​​​ബ​​​ർ​​​ട്ട്, ഫാ.​​​ പോ​​​ൾ ചു​​​ള്ളി, സേ​​​വ്യ​​​ർ പ​​​ള്ളി​​​പ്പാ​​​ട​​​ൻ,ഷി​​​ബു കാ​​​ച്ച​​​പ്പി​​​ള്ളി,ജേ​​​ാസ് ചെ​​​ന്പി​​​ശേ​​​രി, തോ​​​മ​​​സ്കു​​​ട്ടി മ​​​ണ​​​ക്കു​​​ന്നേ​​​ൽ,ഫാ. ​​​ജോ​​​ർ​​​ജ് നേ​​​രേ​​​വീ​​​ട്ടി​​​ൽ, ഫാ. ​​​ദേ​​​വ​​​സി പ​​​ന്ത​​​ലൂ​​​ക്കാ​​​ര​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. 

30ന് ​​​ര​​​ണ്ടാം​​​ഘ​​​ട്ട സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​ കോ​​​ട്ട​​​യ​​​ത്തു ന​​​ട​​​ത്തും.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church