റെവ. ഫാ. വിൽസൺ കൊറ്റത്തിൽ MSFS അന്തരിച്ചു ::Syro Malabar News Updates റെവ. ഫാ. വിൽസൺ കൊറ്റത്തിൽ MSFS അന്തരിച്ചു
08-November,2019

കെറ്ററിംഗ്‌: നോർത്താംപ്ടൺ രൂപതയിൽ ശുശ്രുഷ ചെയ്തുവരികയായിരുന്നു റെവ. ഫാ. വിൽസൺ  കൊറ്റത്തിൽ ഇന്ന് (വ്യാഴം) രാവിലെ കേറ്ററിങ്ങിൽ നിര്യാതനായ വിവരം അത്യഗാധമായ ദുഖത്തോടെ അറിയിക്കുന്നു.  ചങ്ങനാശ്ശേരി അതിരൂപതയിലെ അയർക്കുന്നം സ്വദേശിയായ അദ്ദേഹം MSFS സന്യാസസഭാഅംഗമാണ്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ കെറ്ററിംഗ്‌ സെൻറ്‌ ഫൗസ്റ്റീന മിഷൻ ഡിറക്ടറായും അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു. 

കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. റെവ. ഫാ. വിൽസൺ കൊറ്റത്തിലിൻറെ മൃതദേഹം ഇപ്പോൾ സമീപത്തുള്ള ആശുപതിയിലേക്കു മാറ്റിയിരിക്കുകയാണ്.

ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കേറ്ററിങ്ങിലെത്തി അന്തിമോപചാരമർപ്പിക്കുകയും പ്രാർത്ഥനാശുശ്രുഷകൾ നടത്തുകയും ചെയ്തു. വിത്സനച്ചനോടുള്ള ആദരസൂചകമായി ഇന്ന് വൈകിട്ട് 4.30 നു കേറ്ററിങ്ങിൽ (St. Edward's Church, Kettering, NN 157 QQ) മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ വി. ബലിയും മറ്റു പ്രാർത്ഥനാശുശ്രുഷകളും നടക്കും. ബഹു. വിത്സനച്ചന്റെ ആകസ്മിക നിര്യാണത്തിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ സഭയുടെ അഗാധമായ ദുഃഖം അറിയിക്കുന്നു.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church