നമ്മിലേക്ക് നാമറിയാതെയുള്ള കാരുണ്യ പ്രവാഹം!::Syro Malabar News Updates നമ്മിലേക്ക് നാമറിയാതെയുള്ള കാരുണ്യ പ്രവാഹം!
04-November,2019

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം
Photo:കാരുണ്യം ചൊരിയുന്ന യേശു 
 
ദൈവിക കാരുണ്യത്തിന്‍റെ കിരണം നാം അറിയാതെ തന്നെ നമ്മിലെത്തുന്നുവെന്ന്  മാര്‍പ്പാപ്പാ.
 
ഞായറാഴ്ച (03/11/2019) “ഇന്നത്തെസുവിശേഷം” (#GospelOfTheDay (Lk 19:1-10)  എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
 
പാപ്പായുടെ പ്രസ്തുത സന്ദേശം ഇപ്രകാരമാണ്:
 
“നാം രക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന് നാം തിരിച്ചറിയുന്നതിനു മുമ്പേതന്നെ കര്‍ത്താവിന്‍റെ കരുണാകടാക്ഷം നമ്മില്‍ പതിക്കുന്നുവെന്ന് ഇന്നത്തെ സുവിശേഷം നമുക്കു കാണിച്ചുതരുന്നു”. 
 
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

Source: vaticannews.va

Attachments




Back to Top

Never miss an update from Syro-Malabar Church