യേശുവിന്‍റെ കരുണാകടാക്ഷം മാനസാന്തരത്തിലേക്ക് നയിക്കുന്നു. (വത്തിക്കാനില്‍ഫ്രാന്‍സിസ് പാപ്പാ നയിച്ച ത്രികാല പ്രാര്‍ത്ഥനാ പരിപാടിയുടെ സംഗ്രഹം.)::Syro Malabar News Updates യേശുവിന്‍റെ കരുണാകടാക്ഷം മാനസാന്തരത്തിലേക്ക് നയിക്കുന്നു. (വത്തിക്കാനില്‍ഫ്രാന്‍സിസ് പാപ്പാ നയിച്ച ത്രികാല പ്രാര്‍ത്ഥനാ പരിപാടിയുടെ സംഗ്രഹം.)
05-November,2019

നവ‍ംബര്‍മൂന്നാംതിയതിഞായറാഴ്ച്ച, പതിവുളളത്രികാലപ്രാര്‍ത്ഥനയില്‍പങ്കെടുക്കാന്‍ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍നിന്നും തീര്‍ത്ഥാടകരും സന്ദര്‍ശകരുംഉള്‍പ്പെടെആയിരങ്ങള്‍വത്തിക്കാനിലെത്തിയിരുന്നു. അവര്‍വിശുദ്ധപത്രോസിന്‍റെചത്വരത്തില്‍പാപ്പായുടെസന്ദേശംശ്രവിക്കാന്‍കാത്തിരുന്നു. പ്രാദേശികസമയംകൃത്യം12മണിക്ക്അപ്പോസ്തോലികഅരമനയില്‍നിന്ന്ഫ്രാന്‍സിസ്പാപ്പാജനങ്ങളെ അഭിവാദ്യംചെയ്തുകൊണ്ട്പ്രത്യക്ഷനായി. കരഘോഷത്തോടും, സന്തോഷത്തോടെആര്‍ത്തുവിളിച്ചുംജനങ്ങള്‍പാപ്പായെസ്വാഗതംചെയ്തു. സന്തോഷപൂര്‍വ്വംകരങ്ങളുയര്‍ത്തിവിശുദ്ധപത്രോസിന്‍റെചത്വരത്തില്‍സന്നിഹിതരായഎല്ലാവരെയുംഅഭിവാദനംചെയ്തതിന്ശേഷംപാപ്പാപ്രഭാഷണംആരംഭിച്ചു.

 

പ്രിയസഹോദരീസഹോദരൻമാരെ, ഇന്നത്തെസുവിശേഷത്തിൽ(ലൂക്കാ.19:1-10) ജെറുസലേമിലേക്ക്യാത്രചെയ്യുന്നക്രിസ്തുജെറിക്കോഎത്തിയപ്പോൾഅവിടെതന്‍റെയാത്രനിറുത്തുന്നു. അവിടെജനകൂട്ടത്തിന്‍റെമധ്യത്തിൽവച്ച്സക്കേവൂസ്എന്നപേരുള്ളവനുംറോമൻചക്രവർത്തിക്ക്വേണ്ടിനികുതിഈടാക്കുന്നവനുംചുങ്കകാരിൽപ്രധാനിയുംധനികനുമായവനെകണ്ടു. അവൻസമ്പന്നനായിരുന്നു. ശരിയായസമ്പാദ്യത്താലല്ലാഅവൻധനവാനായിരുന്നത്മറിച്ച്  കൈക്കുലിചോദിച്ചാണ്. അതിനാൽജനങ്ങൾക്ക്അവനോടുള്ളവെറുപ്പ്വർദ്ധിച്ചിരുന്നു.  

 

 ക്രിസ്തുവിന്‍റെ  ആദ്യനോട്ടം

 

ക്രിസ്തുആരെന്ന്കാണാൻസക്കേവൂസ്ആഗ്രഹിച്ചു(വാക്യം.3). എന്നാൽയേശുവിനെകണ്ടുമുട്ടാൻആഗ്രഹിച്ചില്ല. പക്ഷേഅവന്ജിജ്ഞാസയുണ്ടായിരുന്നു. അസാധാരണമായവ്യക്തിത്വമുള്ളവൻഎന്ന്കേട്ടവ്യക്തിയെകാണാൻഅവൻആഗ്രഹിച്ചു. പൊക്കംകുറവായിരുന്നതിനാൽ"യേശുവിനെകാണാൻവേണ്ടിഅവൻമുമ്പേഓടി, ഒരുമരത്തിൽകയറിയിരുന്നു. യേശുഅവിടെയെത്തിയപ്പോൾമുകളിലേക്ക്നോക്കുകയുംഅവനെകാണുകയുംചെയ്തു.(വാക്യം.4, 5).ഏറ്റവുംപ്രധാനപ്പെട്ടത്ഇതാണ്: ആദ്യനോട്ടംസക്കേവൂസിന്‍റെതായിരുന്നില്ല;  ക്രിസ്തുവിന്‍റെതായിരുന്നു. യഥാർത്ഥത്തിൽതന്നെചുറ്റിനിൽക്കുന്നജനക്കുട്ടത്തിന്‍റെയുള്ളിലെനിരവധിമുഖങ്ങളിൽനിന്നുംക്രിസ്തുസക്കേവൂസിനെഅന്വേഷിക്കുന്നു. ദൈവത്താൽനാംരക്ഷിക്കപ്പെടണംഎന്നആവശ്യത്തെനാംമനസ്സിലാക്കുന്നതിന്മുമ്പ്ദൈവത്തിന്‍റെകരുണയുള്ളകടാക്ഷംനമ്മിലെത്തുന്നു. അങ്ങനെദൈവത്തിന്‍റെഈകടാക്ഷത്തിലൂടെപാപിയുടെ മാനസാന്തരംഎന്ന അത്ഭുതം  ആരംഭിക്കുന്നു. വാസ്തവത്തിൽ"സക്കേവൂസ്, ഇറങ്ങിവരുക. ഇന്ന്എനിക്ക്നിന്‍റെവീട്ടിൽതാമസിക്കേണ്ടിയിരിക്കുന്നു." (വാക്യം.5) എന്ന്യേശുഅവനെപേരുചൊല്ലിവിളിക്കുന്നു. യേശുഅവനെനിന്ദിക്കുകയോ അവനോടു പ്രസംഗിക്കുകയോചെയ്യുന്നില്ല. യേശുസക്കേവൂസിനോടുതനിക്ക്സക്കേവൂസിന്‍റെവീട്ടിൽതാമസിക്കണമെന്ന്പറയുന്നു. അത്നിർബന്ധമായിരുന്നു. കാരണംഅത്ദൈവപിതാവിന്‍റെതിരുഹിതമായിരുന്നു. ജനങ്ങൾ പിറുപിറുക്കുന്നുണ്ടായിരുന്നെങ്കിലും പാപിയായ ചുങ്കകാരിൽ പ്രധാനിയായിരുന്നവന്‍റെ വീടിനെ

യേശുതാമസിക്കാൻതിരഞ്ഞെടുത്തു.

പാപിയെപരിഗണിക്കുന്നക്രിസ്തു

യേശുവിന്‍റെഈപ്രവർത്തിയിൽനമ്മൾപോലുംഉതപ്പുകണ്ടെത്തുമായിരുന്നു. എന്നാൽഒരുപാപിയോടുള്ളനിന്ദയുംഅടഞ്ഞമനോഭാവവുംഅവനെഒറ്റപ്പെടുത്തുകയുംതന്നോടും, സമൂഹത്തോടുംചെയ്യുന്നതിന്മയിൽഅവനെകഠിനമാക്കുകയുംചെയ്യുന്നു. ഇതിനുപകരംക്രിസ്തുപാപത്തെഅപലപിക്കുകയുംപാപിയെരക്ഷിക്കാൻഅവനെഅന്വേഷിക്കുകയുംചെയ്യുന്നു. പാപിയെ  ശരിയായപാതയിലേക്ക്തിരികെകൊണ്ടുവരാൻഅവനെഅന്വേഷിക്കുന്നു. ദൈവത്തിന്‍റെകാരുണ്യംതന്നെഅന്വേഷിക്കുന്നത്ഒരിക്കലുംഅനുഭവപ്പെടാത്തവ്യക്തിക്ക്സക്കേവൂസിനെസമീപിക്കാൻക്രിസ്തുകാണിച്ചഅസാധാരണമായമഹത്വംനിറഞ്ഞആംഗ്യകളെയും, വാക്കുകളെയുംഅംഗീകരിക്കാൻകഴിയുകയില്ല. സക്കേവൂസിനോടുപ്രകടിപ്പിച്ച  യേശുവിന്‍റെസ്വീകാര്യതയുംശ്രദ്ധയുംസക്കേവൂസിനെവ്യക്തമായമാനസികപരിവർത്തനത്തിലേക്ക്നയിക്കുന്നു. പരിവർത്തനത്തിന്‍റെനിമിഷത്തിൽസക്കേവൂസ്പണത്തിന്പൂർണ്ണമായിഇരയായിതീരുന്ന, മറ്റുളളവരെകൊള്ളയടിക്കുന്ന, അവരുടെഅവഹേളനംഏറ്റുവാങ്ങുന്നജീവിതംഎത്രനികൃഷ്ടമായതെന്ന്തിരിച്ചറിയുന്നു.

 

ക്രിസ്തുവിന്‍റെകരുണാകടാക്ഷംമാനസാന്തരത്തിന്‍റെവാതില്‍

 

ദൈവത്തെതന്‍റെഭവനത്തിൽതാമസിപ്പിച്ചപ്പോൾവ്യത്യസ്ഥമായകണ്ണുകളിലൂടെഎല്ലാറ്റിനെയുംകാണുവാനും, യേശുതന്നെആർദ്രതയോടെനോക്കിയത്പോലെനോക്കാനും  സക്കേവൂസിന്കഴിയുന്നു. കൂടാതെധനത്തെകാണുന്നരീതിയുംഅതുപയോഗിക്കുന്നരീതിയുംമാറുന്നു."തന്‍റെസ്വത്തിൽ

പകുതിദരിദ്രർക്ക്കൊടുക്കാനും ആരുടെയെങ്കിലുംവകവഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ നാലിരട്ടിയായിതിരിച്ചുകൊടുക്കാനും"(വാക്യം.8) തീരുമാനിക്കുന്നു. സൗജന്യമായി

സ്നേഹിക്കാനുള്ളസാധ്യതയെയേശുവിൽനിന്നുംകണ്ടെത്തുന്നു. സക്കേവൂസ്ദുരാഗ്രഹിയായിരുന്നു. ഇപ്പോൾഉദാരമനസ്കനായിരിക്കുന്നു. എല്ലാംശേഖരിക്കാനിഷ്ടപ്പെട്ടിരുന്നവൻഇപ്പോൾവിതരണംചെയ്യുന്നതിൽസന്തോഷിക്കുന്നു. സ്നേഹംകണ്ടെത്തുകയും, പാപങ്ങൾക്കിടയിലും(പാപിയായിരുന്നിട്ടും) താൻസ്നേഹിക്കപ്പെടുന്നുവെന്ന്കണ്ടെത്തുകയും, മറ്റുള്ളവരെസ്നേഹിക്കാൻകഴിവുള്ളവനായിത്തീരുകയും, കൂട്ടായ്മയുടെയും, ഐക്യദാര്‍ഢ്യത്തിന്‍റെയുംഅടയാളമായിധനത്തെമാറ്റുകയുംചെയ്യുന്നു.

 

യേശുവിന്‍റെകരുണാകടാക്ഷംഎല്ലായ്പ്പോഴുംനമ്മിൽഅനുഭവപ്പെടാനുംതെറ്റ്ചെയ്തവരെകരുണയോടെകാണുവാനുംഅങ്ങനെഅവർക്കുംനഷ്ടപ്പെട്ടുപോയതിനെഅന്വേഷിച്ച്വരുകയും(വാക്യം.10) രക്ഷിക്കുകയുംചെയ്യുന്നക്രിസ്തുവിനെസ്വീകരിക്കാൻകഴിയുന്നതിന്പരിശുദ്ധകന്യകാമറിയംനമുക്ക്കൃപനേടിത്തരട്ടെ! ഈവാക്കുകളിൽപാപ്പാതന്‍റെ പ്രഭാഷണംഉപസംഹരിച്ചു


Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church