അ​സാ​ധാ​ര​ണ പ്രേ​ഷി​ത സം​ഗ​മം പാ​ലാ​യി​ല്‍::Syro Malabar News Updates അ​സാ​ധാ​ര​ണ പ്രേ​ഷി​ത സം​ഗ​മം പാ​ലാ​യി​ല്‍
30-October,2019

പാ​​ലാ: ഫ്രാ​​ന്‍​സി​​സ് മാ​​ര്‍​പാ​​പ്പ പ്ര​​ഖ്യാ​​പി​​ച്ച അ​​സാ​​ധാ​​ര​​ണ പ്രേ​​ഷി​​ത മാ​​സാ​​ച​​ര​​ണ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ പാലാ രൂപതയുടെ ആഭിമുഖ്യത്തിൽചൂ​​ണ്ട​​ച്ചേ​​രി സെ​​ന്‍റ് ജോ​​സ​​ഫ് എ​​ന്‍​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ഇ​​ന്ന​​ലെ ഒ​​ത്തു​​ചേ​​ര്‍​ന്ന പ്രേ​​ഷി​​ത സം​​ഗ​​മം ശ്ര​ദ്ധേ​യ​മാ​യി. പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന സ​​മ്മേ​​ള​​നം മ​​ല​​ങ്ക​​ര​ സു​റി​യാ​നി കത്തോലിക്ക സ​​ഭ മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്ക​​ാ ബാ​​വ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. ക​​ര്‍​ത്താ​​വി​​നെ ക​​ണ്ടു​​വെ​​ന്നു സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്ന​​താ​​ണു സു​​വി​​ശേ​​ഷ​​വ​​ത്ക​​ര​​ണം. ലോ​​ക​​കാ​​ര്യ​​ങ്ങ​​ള്‍ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്ന​​തും ഭൗ​​തി​​ക വി​​ജ്ഞാ​​നം വി​​ള​​മ്പു​​ന്ന​​തും സു​​വി​​ശേ​​ഷ​​വ​​ത്ക​​ര​​ണം അ​​ല്ല. ദൈ​​വി​​ക​ ര​​ഹ​​സ്യ​​ങ്ങ​​ള്‍ വെ​​ളി​​പ്പെ​​ടു​​ത്തു​​ന്ന​​താ​​ണ് സു​​വി​​ശേ​​ഷ​​വ​​ത്ക​​ര​​ണ​മെ​ന്നും മാ​​ര്‍ ക്ലീ​​മി​​സ് ബാ​വ പ​​റ​​ഞ്ഞു. സു​​വി​​ശേ​​ഷ​​ത്തി​​ന് അ​​തി​​രു​​ക​​ളി​​ല്ലെ​​ന്നു രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു. സ​​ന്ന​​ദ്ധ​​ത​​യും സ​​ഹ​​ന​​മ​​നോ​​ഭാ​​വ​​വു​​മാ​​ണ് സു​​വി​​ശേ​​ഷ ​പ്ര​​ഘോ​​ഷ​​ക​​നു വേ​​ണ്ട​​തെ​​ന്നും അ​ദ്ദേ​ഹം ഒാ​ർ​മി​പ്പി​ച്ചു. അ​​ദി​​ലാ​​ബാ​​ദ് ബി​​ഷ​​പ് മാ​​ര്‍ ആ​​ന്‍റ​​ണി പ്രി​​ന്‍​സ് പാ​​ണേ​​ങ്ങാ​​ട​​ന്‍ മു​​ഖ്യ​​സ​​ന്ദേ​​ശം ന​​ല്‍​കി. ഭാ​​ര​​ത​​ത്തി​​ല്‍ സു​​വി​​ശേ​​ഷ പ്ര​​ഘോ​​ഷ​​ണ​​ത്തി​​നു ത​​ട​​സ​​ങ്ങ​​ളി​​ല്ല. ഭ​​ര​​ണ​​ഘ​​ട​​ന​​യും ഭ​​ര​​ണ​​കൂ​​ട​​വും ആ​​രെ​​യും ത​​ട​​യു​​ന്നി​​ല്ല. പ്ര​​തി​​സ​​ന്ധി​​ക​​ളെ​​യും സ​​ഹ​​ന​​ങ്ങ​​ളെ​​യും അ​​തി​​ജീ​​വി​​ച്ചു ന​​ട​​ത്തു​​ന്ന സു​​വി​​ശേ​​ഷ​ വേ​​ല​​യാ​ണു ഫ​​ല​​വ​​ത്താ​​യി​​ട്ടു​​ള്ള​​ത്. ബൈ​​ബി​​ള്‍ അ​​ട​​ച്ചു​​വ​​യ്ക്കാ​​നു​​ള്ള​​ത​​ല്ല തു​​റ​​ന്നു വ​​യ്ക്കാ​​നു​​ള്ള​​താ​​ണെ​ന്നും ബി​​ഷ​പ് പ​​റ​​ഞ്ഞു. ഫാ. ​​ഫി​​ലി​​പ്പ് ഞ​​ര​​ള​​ക്കാ​​ട്ട് ര​​ചി​​ച്ച ‘വി​​ശു​​ദ്ധ നാ​​ടു​​ക​​ളി​​ലൂ​​ടെ’എ​​ന്ന പു​​സ്ത​​കം മാ​​ര്‍ ക്ലീ​​മി​​സ് ബാ​​വ​​യ്ക്ക് മാ​​ര്‍ ക​​ല്ല​​റ​​ങ്ങാ​​ട്ട് ന​​ല്‍​കി പ്ര​​കാ​​ശ​​നം ചെ​​യ്തു. വി​​ശു​​ദ്ധ പ​​ദ​​വി​​യി​​ലേ​​ക്ക് ഉ​​യ​​ര്‍​ത്ത​​പ്പെ​​ട്ട ഹോ​​ളി​​ഫാ​​മി​​ലി സ​​ന്യാ​​സി​​നി സ​​മൂ​​ഹ​​ത്തി​​ന്‍റെ സ്ഥാ​​പ​​ക വി​​ശു​​ദ്ധ മ​​റി​​യം ത്രേ​​സ്യ​​യെ​​ക്കു​​റി​​ച്ച് ഇ​​രി​​ങ്ങാ​​ല​​ക്കു​​ട ഹോ​​ളി​​ഫാ​​മി​​ലി പാ​​വ​​നാ​​ത്മ പ്രൊ​​വി​​ന്‍​സ് പ്രൊ​​വി​​ന്‍​ഷ്യ​​ല്‍ സു​​പ്പീ​​രി​​യ​​ര്‍ സി​​സ്റ്റ​​ര്‍ ര​​ഞ്ജ​​ന പ്ര​​സം​​ഗി​​ച്ചു. ബി​ഷ​പ്പു​മാ​രാ​യ മാ​​ര്‍ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, മാ​​ര്‍ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ്പ​​റ​​മ്പി​​ൽ, പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍​സി​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍ ഡോ.​സി​​റി​​യ​​ക് തോ​​മ​​സ്, മോ​​ൺ. ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ല്‍, മോ​​ൺ. ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ല്‍, മോ​​ൺ. ജോ​​സ​​ഫ് മ​​ലേ​​പ്പ​​റ​​മ്പി​​ല്‍, ഷം​​ഷാ​​ബാ​​ദ് രൂ​​പ​​ത വി​​കാ​​രി ജ​​ന​​റ​​ല്‍ മോ​​ൺ. ജോ​​സ​​ഫ് കൊ​​ല്ലം​​പ​​റ​​മ്പി​​ല്‍, രൂ​​പ​​ത ചാ​​ന്‍​സ​​ല​​ര്‍ ഫാ. ​​ജോ​​സ് കാ​​ക്ക​​ല്ലി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. പ്രേ​​ഷി​​ത​​സം​​ഗ​​മ​​ത്തി​​ല്‍ രൂ​​പ​​ത​​യി​​ലെ വൈ​​ദി​​ക​​രും സി​​സ്റ്റേ​​ഴ്‌​​സും ഇ​​ട​​വ​​ക ട്ര​​സ്റ്റി​​മാ​​രും വി​​വി​​ധ ഭ​​ക്ത​​സം​​ഘ​​ട​​ന​​ക​​ളു​​ടെ രൂ​​പ​​ത ഭാ​​ര​​വാ​​ഹി​​ക​​ളും പ​​ങ്കെ​​ടു​​ത്തു.

Source: deepika. com

Attachments




Back to Top

Never miss an update from Syro-Malabar Church