പൂഞ്ഞാർ അശ്രമദൈവാലയത്തിൽ പുണ്യപിതാക്കന്മാരുടെ അനുസ്മരണാഘോഷം നടന്നു.. ::Syro Malabar News Updates പൂഞ്ഞാർ അശ്രമദൈവാലയത്തിൽ പുണ്യപിതാക്കന്മാരുടെ അനുസ്മരണാഘോഷം നടന്നു..
22-October,2019

പൂഞ്ഞാർ : സീറോ മലബാർ നസ്രാണി സഭയുടെ അഖിലേന്ത്യാ അജപാലനം പുനസ്ഥാപിക്കുന്നതിനായി പ്രയത്നിച്ച മാർ ജോൺ ബോസ്കോ തോട്ടക്കര, സുറിയാനി പണ്ഡിതനായ മാർ തെള്ളിയിൽ മാണി മൽപ്പാൻ എന്നിവരുടെ അനുസ്മരണാഘോഷം പൂഞ്ഞാറിൽ നടന്നു.
 
ചെറുപുഷ്പാശ്രമ ദൈവാലയത്തിൽ  ഫാ. ഔസേപ്പ് ചെരുവിലിന്റെ മുഖ്യകാർമ്മികത്വത്തിൽ സുറിയാനി ഭാഷയിൽ വി. കുർബാന അർപ്പിച്ചു. ആശ്രമ സെമിത്തേരിയിലെ പുണ്യപിതാക്കന്മാരുടെ കബറിടത്തിൽ പ്രാർഥനാ ശുശ്രൂഷകൾ നടന്നു. ഫാ. ടോമി കാരാംവേലിൽ സി.എം.ഐ. സന്ദേശം നൽകി. ആശ്രമ പ്രിയോർ  ഫാ. ജെയിംസ് നീണ്ടൂശ്ശേരി സി.എം.ഐ. നന്ദി പറഞ്ഞു. അനുസ്മരണാലോഷത്തിൽ പങ്കുചേർന്ന് പ്രാർഥിക്കുവാനായി നിരവധി വിശ്വാസികൾ പൂഞ്ഞാറിൽ എത്തിയിരുന്നു.
 

Source: Rooha Media

Attachments
Back to Top

Never miss an update from Syro-Malabar Church