സുവിശേഷ വെളിച്ചത്തിന്‍റെ സംവാഹകരാകുക!::Syro Malabar News Updates സുവിശേഷ വെളിച്ചത്തിന്‍റെ സംവാഹകരാകുക!
20-October,2019

പാപ്പായുടെ ട്വീറ്റര്‍ സന്ദേശം സാഹോദര്യത്തിനും സംഭാഷണത്തിനും വഴിതെളിക്കുന്ന സ്വാതന്ത്ര്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും സാക്ഷികളായിരിക്കാന്‍ പാപ്പാ ഓര്‍മ്മിപ്പിക്കുന്നു. ലോക പ്രേഷിത ഞായര്‍ ആചരണത്തിന്‍റെ തലേന്ന്, ശനിയാഴ്ച (19/10/19) “അസാധാരണപ്രേഷിതമാസം” “പ്രേഷിതഒക്ടോബര്‍”( #ExtraordinaryMissionaryMonth #MissionaryOctober) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ക്ഷണമുള്ളത്. “സുവിശേഷവെളിച്ചം നമ്മുടെ സമകാലീനര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ഞാന്‍ നിങ്ങള്‍ക്കു പ്രചോദനം പകരുന്നു. പിളര്‍പ്പുകള്‍ക്കു മേല്‍ സാഹോദര്യത്തെയും സംഭാഷണത്തെയും പ്രബലപ്പെടാന്‍ അനുവദിച്ചുകൊണ്ട് നിങ്ങള്‍ സ്വാതന്ത്ര്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും സാക്ഷികളായിത്തീരട്ടെ” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്. “ക്രിസ്തീയജീവിതാനന്ദത്തിനു സാക്ഷ്യമേകുകവഴി നമ്മുടെ സമൂഹങ്ങള്‍ക്ക് വിശുദ്ധയിലേക്കുള്ള വിളി അഭിവൃദ്ധിപ്പെടുന്നത് കാണാന്‍ കഴിയുന്നതിനായി നമുക്കു പ്രാര്‍ത്ഥിക്കാം" എന്നൊരു സന്ദേശം വെള്ളിയാഴ്ച(18/10/2019) പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ത്തു. അന്നു പാപ്പാ കുറിച്ച രണ്ടാമത്തെ ട്വിറ്റര്‍ സന്ദേശമാണിത്. വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

Source: Vaticannew. Va

Attachments
Back to Top

Never miss an update from Syro-Malabar Church