വിശുദ്ധ ലൂക്കായുടെ തിരുന്നാള്‍!::Syro Malabar News Updates വിശുദ്ധ ലൂക്കായുടെ തിരുന്നാള്‍!
19-October,2019

പാപ്പായുടെ ട്വീറ്റ്
 
ക്രൈസ്തവരായിരിക്കുന്നതിലുള്ള ആനന്ദം വീണ്ടും കണ്ടെത്താന്‍ വിശുദ്ധ ലൂക്കാ നമ്മെ സഹായിക്കട്ടെയെന്ന് മാര്‍പ്പാപ്പാ.
 
സുവിശേഷകനായ വിശുദ്ധ ലൂക്കായുടെ തിരുന്നാള്‍ ദിനത്തില്‍, അതായത്, വെള്ളിയാഴ്ച (18/10/19), “ഇന്നത്തെവിശുദ്ധന്‍” (#Saintoftheday) എന്ന ഹാഷ്ടാഗോടുകൂടി  കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
 
“യേശുവിന്‍റെ ചിത്തവും അവിടത്തെ കാരുണ്യവും നമുക്ക് വെളിപ്പെടുത്തിത്തരുന്ന വിശുദ്ധ ലൂക്കാ, ക്രിസ്ത്യാനികള്‍, കര്‍ത്താവിന്‍റെ മനോഗുണത്തിന്‍റെ സാക്ഷികള്‍, ആയിരിക്കുന്നതിലുള്ള ആനന്ദം വീണ്ടും കണ്ടെത്താന്‍ നമ്മെ സഹായിക്കട്ടെ”        എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
 
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
 

Source: vaticannews.va

Attachments
Back to Top

Never miss an update from Syro-Malabar Church