എക്വദോറിലെ അവസ്ഥ ആശങ്കാജനകം!::Syro Malabar News Updates എക്വദോറിലെ അവസ്ഥ ആശങ്കാജനകം!
16-October,2019

എക്വദോറില്‍ ഏറ്റം ബലഹീനരായ ജനവിഭാഗത്തോടും പാവപ്പെട്ടവരോടുമുള്ള ഔത്സുക്യത്തിലും മനുഷ്യാവകശങ്ങളുടെ ആദരവിലുമൂന്നിയ സാമൂഹ്യശാന്തി സംസ്ഥാപിക്കുന്നതിനായി പരിശ്രമിക്കുക- പാപ്പാ
 
തെക്കെ അമേരിക്കന്‍ നാടായ എക്വദോറില്‍ രണ്ടാഴ്ചയോളമായി തുടരുന്ന സായുധ സംഘര്‍ഷങ്ങളില്‍ മരണമടഞ്ഞവര്‍ക്കും മുറിവേറ്റവര്‍ക്കും കാണാതായവര്‍ക്കും വേണ്ടി പാപ്പാ പ്രാര്‍ത്ഥക്കുന്നു.
 
ഞായാറാഴ്ച (13/10/2019) വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ മറിയം ത്രേസ്യയുള്‍പ്പടെ അഞ്ചു പേരെ വിശുദ്ധരായി പ്രഖ്യാപിച്ച തിരുക്കര്‍മ്മത്തിന്‍റെ അവസാനം മദ്ധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കു മുമ്പാണ് ഫ്രാന്‍സീസ് പാപ്പാ എക്വദോറില്‍ നടന്നുവരുന്ന പ്രക്ഷോഭണം മൂലം യാതനകളനുഭവിക്കുന്ന ജനങ്ങളെ പ്രത്യേകം അനുസ്മരിച്ചത്.
 
ഏറ്റം ബലഹീനരായ ജനവിഭാഗത്തിന്‍റെയും പാവപ്പെട്ടവരുടെയും കാര്യത്തിലും മനുഷ്യാവകശങ്ങളുടെ ആദരവിലും ഊന്നിക്കൊണ്ട് സാമൂഹ്യശാന്തി സംസ്ഥാപിക്കുന്നതിനായി പരിശ്രമിക്കാന്‍ പാപ്പാ പ്രചോദനം പകര്‍ന്നു.
 
മെത്രാന്മാരുടെ സിനഡിന്‍റെ, വത്തിക്കാനില്‍ നടന്നുവരുന്ന, ആമസോണ്‍പ്രദേശത്തിനു വേണ്ടിയുള്ള പ്രത്യേക സമ്മേളനത്തിലെ സിനഡുപിതാക്കന്മാര്‍ക്കൊപ്പം താനും വളരെ ആശങ്കയോടെയാണ് എക്വദോറിലെ സംഭവവികാസങ്ങളെ നിരീക്ഷിക്കുന്നതെന്ന് പാപ്പാ വെളിപ്പെടുത്തി.
 
തദ്ദേശവാസികളായ സര്‍ക്കാര്‍ വിമതര്‍ ആരംഭിച്ച പ്രക്ഷോഭണം അടിച്ചമര്‍ത്താന്‍ സായുധസേന രംഗത്തിറങ്ങിയതോടെയാണ് എക്വദോറില്‍ സ്ഥിതിഗതികള്‍ വഷളായത്. 
 
എക്വദോറിന്‍റെ പ്രസിഡന്‍റ് ലെനിന്‍ മൊറെനൊയുടെ സാമ്പത്തിക നയങ്ങളു‌ടെ ഫലമായി നാട്ടിലുണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പ്രക്ഷോഭണം പൊട്ടിപ്പുറപ്പെട്ടത്.
 

Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church