ആഗോള മിഷന്‍ ഞായര്‍ വത്തിക്കാനിലെ ആചരണം::Syro Malabar News Updates ആഗോള മിഷന്‍ ഞായര്‍ വത്തിക്കാനിലെ ആചരണം
11-October,2019

ഒക്ടോബര്‍ 20 - ഞായറാഴ്ച : വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലിയര്‍പ്പണം.
 
പാപ്പാ ഫ്രാന്‍സിസിന്‍റെ ദിവ്യബലി
ഒക്ടോബര്‍ 20, ഞായറാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ പൊതുവേദിയില്‍ പാപ്പാ ഫ്രാന്‍സിസ് വിശ്വാസികള്‍ക്കൊപ്പം സമൂഹബലിയര്‍പ്പിക്കും, വചനപ്രഘോഷണം നടത്തും.
 
ആണ്ടുവട്ടം 29-Ɔο വാരം ഞായര്‍
ആരാധനക്രമവര്‍ഷത്തിലെ ആണ്ടുവട്ടം 29-Ɔο വാരം ഞായറാഴ്ചയാണ് ഓക്ടോബര്‍ 20. പ്രാദേശിക സമയം രാവിലെ 10.30-നായിരിക്കും പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ദിവ്യബലി അര്‍പ്പണമെന്ന് ആരാധനക്രമ കാര്യാലയത്തിന്‍റെ ഉത്തരവാദിത്ത്വം വഹിക്കുന്ന മോണ്‍സീ‍ഞ്ഞോര്‍ ഗ്വീദോ മരീനി ഒക്ടോബര്‍ 10, വ്യാഴാഴ്ച പരസ്യപ്പെടുത്തിയ പ്രസ്താവനയിലൂടെ അറിയിച്ചു.
 

Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church