സിനഡില്‍ തെളിഞ്ഞ അഭൂതപൂര്‍വ്വമായ ഉണര്‍വ്വ്!::Syro Malabar News Updates സിനഡില്‍ തെളിഞ്ഞ അഭൂതപൂര്‍വ്വമായ ഉണര്‍വ്വ്!
11-October,2019

മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത പ്രേഷിത ചൈതന്യത്തിന്‍റെ ഉണര്‍വ്വാണ് ആമസോണിയന്‍ സിനഡെന്ന് # amazonian synod പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം.
ഒക്ടോബര്‍ 10- Ɔο തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം. ആമസോണിയന്‍ സിനഡുസമ്മേളനത്തിന്‍റെ നാലാം ദിവസം പാപ്പാ കണ്ണിചേര്‍ത്ത സവിശേഷമായ ചിന്തയാണിത് :
 
“പരസ്പരം കൈകോര്‍ത്തു മുന്നേറാനുള്ള കൃപ സാഹോദര്യത്തിന്‍റെ ശില്പിയായ പരിശുദ്ധാത്മാവ് നമുക്കു നല്കട്ടെ! മുന്‍പൊരിക്കലുമില്ലാത്ത പ്രേഷിത ചൈതന്യവും അതിന്‍റെ പങ്കുവയ്ക്കലും അനുഭവവേദ്യമാകുന്ന ഈ ദിനങ്ങളില്‍ ദൈവാത്മാവു നമ്മെ ധൈര്യപ്പെടുത്തട്ടെ!!” #ആമസോണിയന്‍ സിനഡ്
 
May the Holy Spirit, the builder of fraternity, give us the grace to walk beside one another. May He make us courageous as we experience unprecedented ways of sharing and of mission. # amazonian synod
 
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
 

Source: vaticannews

Attachments
Back to Top

Never miss an update from Syro-Malabar Church