പരിശുദ്ധാത്മാവ് നമ്മെ പുതിയ പാതകളിലേക്ക് നയിക്കട്ടെ!::Syro Malabar News Updates പരിശുദ്ധാത്മാവ് നമ്മെ പുതിയ പാതകളിലേക്ക് നയിക്കട്ടെ!
10-October,2019

ആത്മാവിന്‍റ നിർദേശപ്രകാരം പുതിയ പാതകളെ തിരയുന്നതിനായി നമ്മെ തന്നെ സ്വയം പ്രേരിപ്പിക്കാൻ ആഗ്രഹിക്കാമെന്ന് 2019 ഒക്ടോബർ 6മുതൽ 27വരെ തദ്ദേശീയജനതയുടെ പ്രത്യേകിച്ച് ആമസോൺ പ്രദേശത്തെ കേന്ദ്രമാക്കി വത്തിക്കാനിൽ നടക്കുന്ന അമസോണിയൻ സിനഡിന്‍റെ ആദ്യത്തെ പ്രത്യേക അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനത്തിനുള്ള റിപ്പോർട്ടിൽ സിനഡിന്‍റെ ജനറൽ സെക്രട്ടറി കർദിനാൾ ലോറൻസോ ബാൽഡിസെറി വെളിപ്പെടുത്തി.
 
 “ആമസോണ്‍:സഭയുടെ നവമായ പാതയും സമഗ്ര പരിസ്ഥിതിയും”  എന്നതാണ് സിനഡിന്‍റെ മുഖ്യ പ്രമേയം. സുവിശേഷത്തെ പരിപോഷിപ്പിക്കുന്നതിന് സംസ്കാരങ്ങളെ  സുവിശേഷവത്ക്കരിക്കേണ്ടതായിട്ടുണ്ട് എന്ന കാരണത്താൽ തന്നെ ഈ സിനഡ്  സഭയ്ക്ക് ഒരു യഥാർത്ഥ വെല്ലുവിളിയാണെന്നും,അത് പോലെ തന്നെ  പരിസ്ഥിതി സംബന്ധമായ ചോദ്യങ്ങളെ ഈ സമ്മേളനം അഭിമുഖീകരിക്കേണ്ടി വരും എന്ന രണ്ടു  പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ ഈ സിനഡിൽ ഉൾക്കൊണ്ടിരിക്കുന്നുവെന്നും കർദിനാൾ ലോറൻസോ സൂചിപ്പിച്ചു. ആമസോണിയാ എന്ന ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ പ്രദേശത്തെക്കുറിച്ചാണെങ്കിലും ഇത് സാർവ്വത്രീക സഭയെ സംബന്ധിച്ച സിനഡാണെന്ന് തന്‍റെ റിപ്പോർട്ടിൽ പറഞ്ഞ കർദിനാൾ ലോറെൻസോ ആമസോണിലെ സഭയിലേക്ക് തിരിഞ്ഞുനോക്കുവാനും അവിടെ കാണുന്ന വെല്ലുവിളികളികളും, ആശങ്കകളും, പ്രശ്നങ്ങളും എന്തൊക്കെയാണെന്ന് മനസ്സിലാക്കുവാനും ആഗ്രഹിക്കുന്നത് മുഴുവൻ സാർവ്വത്രിക സഭയാണെന്നും അദേഹം വ്യക്തമാക്കി.  185 സിനഡ് പിതാക്കന്മാരും , സാഹോദര്യത്തിന്‍റെ   6 പ്രതിനിധികളും, 12 പ്രത്യേക അതിഥികളും, 25 വിദഗ്ധരും, 55 ഓഡിറ്റർമാരും, ഈ സിനഡിൽ പങ്കെടുക്കുന്നു.
2017 ഒക്ടോബർ 15നു ഒരു പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടിയാണ് പാൻ ആമസോൺ പ്രദേശങ്ങളിലെ സുവിശേഷവൽക്കരണത്തിനും അവിടത്തെ തദ്ദേശജന്യരായ (Indigenous People ) നാട്ടുകാരുടെയും ലോകത്തിന്‍റെ തന്നെ ശ്വാസകോശമായ അവിടത്തെ ആമസോൺ കാടുകളുടെ അപകടകരമായ നശീകരണത്തെക്കുറിച്ചും ഒരു സിനഡു വഴി പുതിയ വഴികൾ തേടാനായുള്ള ആഹ്വാനം പാപ്പാ നടത്തിയതിനെ അനുസ്മരിച്ച കർദിനാൾ ലോറൻസോ  സിനഡ് സംവാദങ്ങള്‍ മുന്‍കൂറായി തയ്യാറാക്കിയിട്ടുള്ള പഠനരേഖയെ (Instrumentum Laboris)  അടിസ്ഥാനമാക്കിയതായിരിക്കുമെന്നും വ്യക്തമാക്കി. സിനഡിനെ കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്ന  വാര്‍ത്താ സ്രോതസ്സ് വത്തിക്കാൻ വാര്‍ത്താവിനിമയ വിഭാഗത്തിന്‍റെ മേധാവി  ഡോ. പൗളോ റുഫിനിയും,  പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ് ഓഫീസ് ഡയറക്ടർ മത്തേയോ ബ്രൂണിയും ചേര്‍ന്നാണ് നല്‍കുന്നത്. സിനഡിന്‍റെ പ്രതിദിന ലഘുലേഖകൾ  ഇവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നു കർദിനാൾ ലോറെൻസോ തന്‍റെ  ആമുഖ റിപ്പോർട്ടിൽ പറഞ്ഞു.
 
അച്ചടിച്ച മാധ്യമങ്ങളെ  ലാഭിക്കുവാന്‍ വിവര സാങ്കേതികവിദ്യ നടപടി ക്രമത്തിലൂടെ സിനഡില്‍ പങ്കെടുക്കുന്നവരുടെ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള പുതിയ പരിശീലനം, സിനഡിനിടെ പ്ലാസ്റ്റിക് വസ്തുക്കൾക്കു പകരം  ജൈവ നശീകരണ വസ്തുക്കള്‍ ഉപയോഗിക്കുക, ഒരു പരിസ്ഥിതി വീക്ഷണത്തില്‍  നിന്ന് ഒരു പ്രതീകാത്മകമായ സംജ്ഞ നിര്‍മ്മിക്കുക എന്നിങ്ങനെ പാരിസ്ഥിതിക സുസ്ഥിരതയ്ക്കായി ചില മുൻകരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കർദിനാൾ ലോറൻസോ ബാൽദിസേരി  നൽകിയ ആമുഖ റിപ്പോർട്ടിൽ സൂചിപ്പിച്ചു.  അതിനാൽ ഇത് ഒരു സീറോ-ഇംപാക്ട് സിനഡാണെന്നും വ്യക്തമാക്കി. കണക്കുകളെ അടിസ്ഥാനപ്പെടുത്തി 572809 കിലോ കാർബൺ ഡയോക്സൈഡിന്‍റെ വിസർജ്ജനം (438373 കിലോ ആകാശയാത്രയ്ക്കായും, 134435 കിലോ മറ്റ് പ്രവർത്തികളിലൂടെയും) തടയാൻ ഉദ്ദേശിക്കുന്നുവെന്നും ഇവ ജലോല്‍പ്പാദനം ഊർജ്ജോൽപ്പാദനം, പ്രചാരണ വസ്തുക്കളുടെ നിർമ്മാണം എന്നിവയും വനസംരക്ഷണ ലൈസൻസ് വാങ്ങി ആമസോൺ പ്രദേശത്ത് 50 ഹെക്ടർ സ്ഥലത്ത് വനം വച്ച് പിടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങ‌ളെ കുറിച്ചും കർദിനാൾ ലോറൻസോ ബാൽദിസേരി വ്യക്തമാക്കി.

Source: vaticannews.va

Attachments
Back to Top

Never miss an update from Syro-Malabar Church