വി​ശു​ദ്ധ പ​ദ​വി പ്ര​ഖ്യാ​പ​നം: ഒ​രു​ക്ക​ങ്ങ​ൾ പൂർത്തിയാകുന്നു::Syro Malabar News Updates വി​ശു​ദ്ധ പ​ദ​വി പ്ര​ഖ്യാ​പ​നം: ഒ​രു​ക്ക​ങ്ങ​ൾ പൂർത്തിയാകുന്നു
10-October,2019

വ​​ത്തി​​ക്കാ​​ൻ​​സി​​റ്റി: ​ഹോ​​​ളി ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ സ്ഥാ​​​പ​​​ക വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ വി​​​ശു​​​ദ്ധ​​​പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ വ​​ത്തി​​ക്കാ​​നി​​ൽ അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ലാ​​ണ്. 13നു ​​രാ​​​വി​​​ലെ 10നാ​​ണു (ഇ​​ന്ത്യ​​ൻ സ​​മ​​യം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 ) വി​​​ശു​​​ദ്ധ​​​പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​നം. ഇ​​തി​​നാ​​യു​​ള്ള മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ തി​​രു​​ശേ​​ഷി​​പ്പു​​ക​​ൾ പോ​​സ്റ്റു​​ലേ​​റ്റ​​ർ ഫാ. ​​ബെ​​ന​​ഡി​​ക്ട് വ​​ട​​ക്കേ​​ക്ക​​ര സെ​​ന്‍റ് പീ​​റ്റേ​​ഴ്സി​​ലെ ലി​​റ്റ​​ർ​​ജി​​ക്ക​​ൽ ഒാ​​ഫീ​​സി​​ൽ ഏ​​ല്പി​​ച്ചു. അ​​സ്ഥി​​യാ​​ണു പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ അ​​രു​​ളി​​ക്ക​​യി​​ലാ​​ക്കി തി​​രു​​ശേ​​ഷി​​പ്പാ​​യി സ​​മ​​ർ​​പ്പി​​ച്ചി​​ട്ടു​​ള്ള​​ത്. ഇ​​ത് അ​​ന്ന് അ​​ൾ​​ത്താ​​ര​​യി​​ൽ പ്ര​​തി​​ഷ്ഠി​​ക്കും. വി​​ശു​​ദ്ധ​​യു​​ടെ ഛായാ​​ചി​​ത്രം സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ച​​ത്വ​​ര​​ത്തി​​ൽ സ്ഥാ​​പി​​ച്ചു​​ക​​ഴി​​ഞ്ഞു.
 
വി​​​ശു​​​ദ്ധ​​​പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി പ​​​ന്ത്ര​​​ണ്ടി​​നു റോ​​​മി​​​ലെ മ​​​രി​​​യ മ​​​ജോ​​​രേ മേ​​​ജ​​​ർ ബ​​​സി​​ലി​​​ക്ക​​​യി​​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30നു ​​ന​​​ട​​​ക്കു​​​ന്ന പ്ര​​​ത്യേ​​ക ജാ​​ഗ​​ര​​ണ പ്രാ​​​ർ​​​ഥ​​നാ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു വി​​​ശു​​​ദ്ധ​​​രു​​​ടെ നാ​​​മ​​​ക​​​ര​​​ണ​​​ത്തി​​​നു​​വേ​​​ണ്ടി​​​യു​​​ള്ള വ​​​ത്തി​​​ക്കാ​​​ൻ കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ന്‍റെ പ്രീ​​​ഫെ​​​ക്ട് ക​​​ർ​​​ദി​​നാ​​​ൾ ജൊ​​വാ​​നി ആ​​​ഞ്ച​​​ലോ ബേ​​​ച്ചു മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​ത മെ​​​ത്രാ​​​ൻ മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത് എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും.
 
പ്ര​​​ദ​​​ക്ഷി​​​ണ​​​ത്തോ​​​ടെ​​​യാ​​​ണു ച​​​ട​​​ങ്ങു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക. ഈ ​​​സ​​​മ​​​യം റ​​​വ. ഡോ. ​​​ക്ല​​​മ​​​ന്‍റ് ചി​​​റ​​​യ​​​ത്ത് മ​​​റി​​​യം ത്രേ​​​സ്യ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ല​​​ഘു ജീ​​​വ​​​ച​​​രി​​​ത്രം വാ​​​യി​​​ക്കും. തു​​​ട​​​ർ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ അ​​​പ്പ​​​സ്തോ​​​ലി​​​ക് വി​​​സി​​​റ്റേ​​​റ്റ​​​ർ ബി​​​ഷ​​​പ് മാ​​​ർ സ്റ്റീ​​​ഫ​​​ൻ ചി​​​റ​​​പ്പ​​​ണ​​​ത്ത് ഏ​​​വ​​​ർ​​​ക്കും സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ക്കും. ഹോ​​​ളി ഫാ​​​മി​​​ലി കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ സി​​​സ്റ്റ​​​ർ ഭ​​​വ്യ സി​​​എ​​​ച്ച്എ​​​ഫ്, സു​​​പ്രീം കോ​​​ട​​​തി റി​​​ട്ട. ജ​​​സ്റ്റീസ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ ലേ​​​ഖ​​​ന​​​വാ​​​യ​​​ന ന​​​ട​​​ത്തും.
 
സി​​​ഞ്ഞോ​​​റ അ​​​ഥ്റി​​​യാ​​​ന ഇ​​​റ്റാ​​​ലി​​​യ​​​നി​​ലും സി​​​എ​​​ച്ച്എ​​​ഫ് മു​​​ൻ മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​ർ പ്ര​​​സ​​​ന്ന ത​​​ട്ടി​​​ൽ ഇം​​​ഗ്ലീ​​​ഷി​​ലും സി​​​എ​​​ച്ച്എ​​​ഫ് പാ​​​വ​​​നാ​​​ത്മ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സി​​​സ്റ്റ​​​ർ ര​​​ഞ്ജ​​​ന മ​​​ല​​​യാ​​​ള​​ത്തി​​ലും സി​​​സ്റ്റ​​​ർ ഒ​​​ലി​​​വ് ജെ​​​യി​​​ൻ സി​​​എ​​​ച്ച്എ​​​ഫ് ഹി​​​ന്ദി​​യി​​ലും കാ​​​റോ​​​സൂ​​​സ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ ചൊ​​ല്ലും. ജ​​​ർ​​​മ​​​ൻ ഭാ​​​ഷ​​​യി​​​ലു​​​ള്ള കാ​​​റോ​​​സൂ​​​സ പ്രാ​​​ർ​​​ത്ഥ​​​ന ചൊ​​​ല്ലു​​​ന്ന​​​തു ജ​​​ർ​​​മ​​​നി​​​യി​​​ലെ മോ​​​ണ്‍​ഷാ​​​വു കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ മേ​​​യ​​​ർ കൂ​​​ടി​​​യാ​​​യ മാ​​​ർ​​​ഗ​​​ര​​​റ്റ് റി​​​റ്റ​​​ർ ആ​​​ണ്. ജാ​​​ഗ​​​ര​​​ണ പ്രാ​​​ർ​​​ഥ​​​ന​​​യു​​​ടെ സ​​​മാ​​​പ​​​ന​​​ത്തി​​​ൽ ഹോ​​​ളി ഫാ​​​മി​​​ലി കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ ഉ​​​ദ​​​യ ഏ​​​വ​​​ർ​​​ക്കും ന​​​ന്ദി പ്ര​​​കാ​​​ശി​​​പ്പി​​​ക്കും. ഫാ. ​​​സ​​​ന​​​ൽ മാ​​​ളി​​​യേ​​​ക്ക​​​ൽ മാ​​​സ്റ്റ​​​ർ ഓ​​​ഫ് സെ​​​റി​​​മ​​​ണി​​​യാ​​​യും ഫാ. ​​​പോ​​​ൾ റോ​​​ബി​​​ൻ തെ​​​ക്ക​​​ത്ത് ക​​​മ​​​ന്‍റേ​​റ്റ​​​റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കും.
 
14നു ​​റോ​​​മി​​​ലെ സെ​​​ന്‍റ് അ​​​ന​​​സ്താ​​​സ്യ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ രാ​​വി​​ലെ 10.30ന് ​​ന​​​ട​​​ക്കു​​​ന്ന കൃ​​​ത​​​ജ്ഞ​​​താ ബ​​​ലി​​​ക്കു സീ​​​റോ മ​​​ല​​​ബാ​​​ർ​​സ​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​ർ​​ദി​​നാ​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​ഭ​​യി​​ലെ 51 ബി​​ഷ​​പ്പു​​മാ​​രും സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും.
മ​​​​റി​​​​യം ത്രേ​​​​സ്യ​​​​യും ക​​​​ർ​​​​ദി​​​​നാ​​​​ൾ ന്യൂ​​​​മാ​​​​നു​​​​മു​​​​ൾ​​​​പ്പെ​​​​ടെ ആ​​​​റു പേ​​​​രെ​​​​യാ​​​​ണ് 13ന് ​​​​വി​​​​ശു​​​​ദ്ധ​​​​പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​ത്.
 
ഫാ. ​​നൗ​​ജി​​ൻ വി​​ത​​യ​​ത്തി​​ൽ

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church