ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സൂ​സ​പാ​ക്യ​ത്തി​ന്‍റെ നില മെ​ച്ച​പ്പെ​ട്ടു::Syro Malabar News Updates ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സൂ​സ​പാ​ക്യ​ത്തി​ന്‍റെ നില മെ​ച്ച​പ്പെ​ട്ടു
08-October,2019

 
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല ഏ​​​റെ മെ​​​ച്ച​​​പ്പെ​​​ട്ടു.
 
അ​​​ദ്ദേ​​​ഹ​​​ത്തെ ഇ​​​ന്ന​​​ലെ വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ൽനി​​​ന്നു നീ​​​ക്കി. ഭ​​​ക്ഷ​​​ണ​​​വും ക​​​ഴി​​​ച്ചുതു​​​ട​​​ങ്ങി. എ​​​ഴു​​​ന്നേ​​​റ്റ് ഇ​​​രി​​​ക്കാ​​​നും സം​​​സാ​​​രി​​​ക്കാ​​​നും സാ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ഴു​​​തു​​​ക​​​യും വാ​​​യി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്.
 
അ​​​ണു​​​ബാ​​​ധ​​​യ്ക്കു​​​ള്ള സാ​​​ധ്യ​​​ത പ​​​രി​​​ഗ​​​ണി​​​ച്ച് സ​​​ന്ദ​​​ർ​​​ശ​​​ക​​​രെ അ​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ല്ല. ഇ​​​ന്‍റ​​​ൻ​​​സീ​​​വ് കെ​​​യ​​​ർ യൂ​​​ണി​​​റ്റി​​​ലാ​​​ണ് ഇ​​​പ്പോ​​​ഴും ക​​​ഴി​​​യു​​​ന്ന​​​ത്. ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ൽ കാ​​​ര്യ​​​മാ​​​യ പു​​​രോ​​​ഗ​​​തി ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ആ​​​ശു​​​പ​​​ത്രി വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.
 

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church