ആമസോൺ സിനഡ് പരിശുദ്ധാത്മാവിനാൽ നിറഞ്ഞതാകട്ടെയെന്ന് പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ::Syro Malabar News Updates ആമസോൺ സിനഡ് പരിശുദ്ധാത്മാവിനാൽ നിറഞ്ഞതാകട്ടെയെന്ന് പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ
08-October,2019

വത്തിക്കാൻ സിറ്റി: പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്  ജ്ഞാനത്തോടും വിവേകത്തോടും സിനഡിൽ പങ്കെടുക്കാൻ ബിഷപ്പുമാർക്ക് സാധിക്കട്ടെയെന്ന് പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. ആമസോൺ സിനഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് അർപ്പിച്ച ദിവ്യബലിയിലാണ് പാപ്പ അവർക്കുവേണ്ടി പ്രാർത്ഥിച്ചത്. ഒക്ടോബർ ആറിന് ആരംഭിച്ച സിനഡ് ഒക്ടോബർ 27ന് സമാപിക്കും. ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള ബിഷപ്പുമാരും വൈദികരുമടങ്ങുന്ന 185 പ്രതിനിധികളാണ് സിനഡിൽ പങ്കെടുക്കുന്നത്.
 
പാൻ ആമസോൺ മേഖലയെ സംബന്ധിക്കുന്ന നിർണ്ണായക സിനഡിൽ സഭയുടെ നിലപാടുകളിൽ ഉറച്ചുനിൽക്കാൻ വിശ്വാസത്തിന്റെ ആത്മാവിനാൽ സിനഡിൽ പങ്കെടുക്കുന്ന ഓരോരുത്തരും നിറയണം. ഇവിടെ വിവേകമെന്നാൽ വിവേചനമെന്നല്ല, പ്രതിരോധിക്കാനുമല്ല ഉദ്ദേശിക്കുന്നത്. മറിച്ച് ആർദ്രതയോടെ സഭയെ സേവിക്കാനുള്ള മനോഭാവമാണ് വേണ്ടതെന്നും പാപ്പ വ്യക്തമാക്കി.
 
സിനഡിൽ പങ്കെടുക്കുന്നവർക്ക് ഉടനീളം പരിശുദ്ധാത്മാവിനെ പുതുമയോടെ സ്വീകരിക്കുന്നതിനായി നാം പ്രാർത്ഥിക്കണം. എല്ലാത്തിനെയും വിശുദ്ധീകരിക്കുന്ന ആത്മാവ് നമ്മിലേയ്ക്ക് വിവേകം പകരുകയും സിനഡിൽ ദൈവത്തിന്റെ ശക്തി നിറക്കുകയും അങ്ങനെ ആമസോണിൽ സഭയുടെ വഴികൾ പുതുക്കാൻ സഭയെ പ്രചോദിപ്പിക്കുകയും ചെയ്യട്ടെയെന്നും പാപ്പ ആശംസിച്ചു.
 

Source: sundayshalom.com

Attachments
Back to Top

Never miss an update from Syro-Malabar Church